വൈദ്യുതി മേഖല സ്വകാര്യ വത്കരണം ചര്‍ച്ച ചെയ്യും -മുഖ്യമന്ത്രി
text_fieldsബാംഗ്ലൂർ പാലസ് ഗ്രൗണ്ടിൽ കർണാടക ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കോർപറേഷൻ എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബംഗളൂരു: വൈദ്യുതി യൂട്ടിലിറ്റികളുടെ നിർദ്ദിഷ്ട സ്വകാര്യവൽക്കരണത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കാൻ കഴിയില്ലെന്നും മന്ത്രിമാരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാലസ് ഗ്രൗണ്ടിൽ ഫെഡറേഷൻ ഓഫ് കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ (കെ.പി.ടി.സി.എൽ) എംപ്ലോയീസ് യൂനിയൻ ആൻഡ് അസോസിയേഷനുകൾ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2003 ൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറാണ് വൈദ്യുതി യൂട്ടിലിറ്റികളുടെ സ്വകാര്യവൽക്കരണം സാധ്യമാക്കുന്ന നിയമം കൊണ്ടുവന്നതെന്ന് ശിവകുമാർ പറഞ്ഞു. സ്വകാര്യവൽക്കരണം അനുവദിക്കരുതെന്ന് ജനങ്ങള്‍ ഇപ്പോൾ ആവശ്യപ്പെടുന്നു. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇതിനകം സ്വകാര്യവൽക്കരിക്കപ്പെട്ടിട്ടു ണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി കണക്ഷനുകൾ നൽകാനും ലാഭം നേടാനുമുള്ള അധികാരം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കില്ലെന്ന് ഊർജ്ജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞിരുന്നു. ശിവകുമാർ ഊർജ്ജ മന്ത്രിയായിരുന്നപ്പോൾ വികസിപ്പിച്ച പാവഗഡ സോളാർ പാർക്ക് മാതൃകാ പദ്ധതിയാണ്.
കർഷകർ ഇപ്പോൾ മറ്റൊരു സോളാർ പാർക്കിനായി സ്വമേധയാ ഭൂമി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും വരും വർഷങ്ങളിൽ 400 സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും ജോർജ് പറഞ്ഞു. പാവഗഡ സോളാർ പാർക്കിന്‍റെ വിജയത്തിനുശേഷം പ്രസരണ നഷ്ടം കുറക്കുന്നതിനായി ഓരോ താലൂക്കിലും 20-50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ അവതരിപ്പിച്ചുവെന്നും ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

