Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവരൾച്ച തയാറെടുപ്പ്...

വരൾച്ച തയാറെടുപ്പ് അവലോകനം ചെയ്ത് മുഖ്യമന്ത്രി

text_fields
bookmark_border
വരൾച്ച തയാറെടുപ്പ് അവലോകനം ചെയ്ത് മുഖ്യമന്ത്രി
cancel

ബംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചിത്രദുർഗ ജില്ലയിലെ വരൾച്ചാ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മണ്ണിന്‍റെ ഗുണനിലവാരവും വിളകളുടെ വളർച്ചയും പരിശോധിച്ചു. വരൾച്ചാ സാഹചര്യത്തെക്കുറിച്ച് അധികാരികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര, മന്ത്രി ഈശ്വര്‍ ഖാന്ദ്രെ, മുതിർന്ന ഉദ്യോഗസ്ഥർ, കർഷക നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. മധ്യ കർണാടകയിലെ വരൾച്ച സാഹചര്യവും തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ബംഗളൂരു മേഖലാ ഡിവിഷൻ തല വികസന അവലോകന യോഗം ചിത്രദുർഗയിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി പറഞ്ഞു.

തുമകുരു, ശിവമൊഗ്ഗ, ദാവൻഗരെ ജില്ലകളും യോഗത്തിൽ ഉൾപ്പെടുത്തും. കർഷകരും പൊതുജനങ്ങളും ജലക്ഷാമം നേരിടേണ്ട സാഹചര്യം ഉണ്ടാവില്ല. എല്ലാ അവലോകന യോഗങ്ങളും ബംഗളൂരുവിൽ നടത്താൻ ആഗ്രഹിക്കുന്നില്ല. വരൾച്ചാ സ്ഥിതിവിശേഷം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്, കർഷകർ ജലക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ബെലഗാവിയിൽ നടന്ന യോഗത്തിൽ സർക്കാർ പ്രത്യേക തീരുമാനം എടുത്തിട്ടുണ്ടെന്നും അവലോകനത്തിനായി ആവശ്യമായ എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:droughtchief ministermetro news
News Summary - Chief Minister reviews drought preparedness
Next Story