ഒളിമ്പിക്സിൽ സ്വർണം നേടുന്ന കായിക താരങ്ങൾക്ക് ആറ് കോടി രൂപ പാരിതോഷികം നൽകും -മുഖ്യമന്ത്രി
text_fieldsകർണാടക ഒളിമ്പിക്സ് 2025’ അവാർഡ് ദാന ചടങ്ങിൽനിന്ന്
ബംഗളൂരു: ഒളിമ്പിക്സിൽ സ്വർണം നേടുന്ന കായികതാരങ്ങൾക്ക് ആറ് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക ഒളിമ്പിക്സ് അസോസിയേഷൻ സംഘടിപ്പിച്ച ‘കർണാടക ഒളിമ്പിക്സ് 2025’ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വെള്ളി മെഡൽ നേടുന്ന കായികതാരങ്ങൾക്ക് നാല് കോടി രൂപയും വെങ്കല മെഡൽ നേടുന്നവർക്ക് മൂന്ന് കോടി രൂപയും കാഷ് പ്രൈസായി നല്‍കും.
സംസ്ഥാന സർക്കാർ കായിക മേഖലക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. 2026 ജനുവരി മുതൽ സർക്കാർ ജോലികളിൽ കായികതാരങ്ങൾക്ക് സംവരണം നടപ്പാക്കും. പൊലീസ്, വനം വകുപ്പുകളിൽ മൂന്ന് ശതമാനം വരെയും മറ്റു സർക്കാർ വകുപ്പുകളിൽ രണ്ട് ശതമാനം വരെയും ജോലികൾ കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 2026 ജനുവരിയിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

