മുഖ്യമന്ത്രി രാഷ്ട്രപതിയെ കണ്ടു; ധനമന്ത്രിയുമായി ചർച്ച നടത്തി
text_fieldsമുഖ്യമന്ത്രിയും മന്ത്രി കെ.ജെ. ജോർജും രാഷ്ട്രപതിക്കൊപ്പം
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുവിനെ സന്ദർശിക്കുകയും കേന്ദ്ര ധനകാര്യ, കോർപറേറ്റ് കാര്യമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തുകയും ചെയ്തു. രാഷ്ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കുന്ന നിർദേശങ്ങൾ പ്രസിഡന്റ് ദ്രൗപതി മുർമുവുമായി ചർച്ച ചെയ്തതിന് പിന്നാലെയാണ് ധനമന്ത്രിയെ സമീപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ പാസാക്കിയ ഏഴ് നിയമങ്ങൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ ബിൽ (കർണാടക ഭേദഗതി) ബിൽ, 2015, കർണാടക (ധാതു അവകാശങ്ങളും ധാതുക്കൾ വഹിക്കുന്ന ഭൂമി) നികുതി ബിൽ, 2024, നോട്ടറികൾ (കർണാടക ഭേദഗതി) ബിൽ, 2025, രജിസ്ട്രേഷൻ (കർണാടക ഭേദഗതി) ബിൽ, 2025 എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിർമല സീതാറാമിനെ ഹാരമണിയിക്കുന്നു
സർക്കാർ കരാറുകളിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണം നൽകാൻ ശ്രമിക്കുന്ന വിവാദമായ കർണാടക പൊതു സംഭരണത്തിലെ സുതാര്യത (ഭേദഗതി) നിയമം, ക്ഷേത്രങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള കർണാടക ഹിന്ദുമത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്മെന്റുകളുടെയും (ഭേദഗതി) നിയമം, 2024 എന്നിവയെക്കുറിച്ചാണ് മുഖ്യമന്ത്രി ചർച്ച ചെയ്തത്. പതിനാറാം ധനകാര്യ കമീഷന്റെ കീഴിലുള്ള കർണാടകക്ക് ന്യായമായ ഫണ്ട് അനുവദിക്കുന്നത് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു. പതിനാലാം ധനകാര്യ കമീഷന്റെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ കർണാടകക്ക് ഏകദേശം 80,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് എടുത്തുകാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

