Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു...

ബംഗളൂരു മാ​ലി​ന്യ​മു​ക്ത കാ​മ്പ​യിന് തു​ട​ക്ക​മി​ട്ട് മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
ബംഗളൂരു മാ​ലി​ന്യ​മു​ക്ത കാ​മ്പ​യിന് തു​ട​ക്ക​മി​ട്ട് മു​ഖ്യ​മ​ന്ത്രി
cancel
camera_alt

മാ​ലി​ന്യ മു​ക്ത ബം​ഗ​ളൂ​രു കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി ഡി​.കെ. ശി​വ​കു​മാ​ർ കെ​ട്ടി​ടം അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ല​യി​ലേ​റ്റി നീ​ക്കം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ റോ​ഡ​രി​കു​ക​ളി​ൽ ത​ള്ളി​യ നി​ർ​മ്മാ​ണ അ​വി​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ‘ഫ്രീ​ഡം ഫ്രം ​വേ​സ്റ്റ്’ (മാ​ലി​ന്യ​മു​ക്ത) കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. മു​തി​ർ​ന്ന മ​ന്ത്രി​മാ​രു​ടെ​യും എം.​എ​ൽ.​എ​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കാ​മ്പ​യി​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭ​ക​ൾ, ബെ​സ്കോം, വാ​ട്ട​ർ ബോ​ർ​ഡ് , ന​മ്മ മെ​ട്രോ തു​ട​ങ്ങി വി​വി​ധ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യാ​ണ് ന​ഗ​രം വൃ​ത്തി​യാ​ക്കാ​നു​ള്ള ബൃ​ഹ​ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു സ​ർ​ക്കാ​രി​ന്റെ മാ​ത്രം സ്വ​ത്ത​ല്ലെ​ന്നും പൗ​ര​ന്മാ​ർ​ക്കും ഇ​തി​ൽ തു​ല്യ പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു. കാ​മ്പ​യി​നി​ലൂ​ടെ ന​ഗ​രം വൃ​ത്തി​യാ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്റെ ചു​മ​ത​ല​യാ​ണെ​ങ്കി​ലും ശു​ചി​ത്വം നി​ല​നി​ർ​ത്താ​ൻ ജ​ന​ങ്ങ​ൾ പൗ​ര​ബോ​ധ​വും ഉ​ത്ത​ര​വാ​ദി​ത്ത​വും കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. ന​ഗ​ര​ത്തി​ലെ ചി​ല റോ​ഡു​ക​ൾ ദ​ത്തെ​ടു​ത്ത് സം​ര​ക്ഷി​ക്കാ​ൻ എ​ൻ.​ജി.​ഒ​ക​ളോ​ടും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളോ​ടും മു​ഖ്യ​മ​ന്ത്രി ആ​ഹ്വാ​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​രം സം​ഘ​ട​ന​ക​ളെ സ​ർ​ക്കാ​രി​ന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് ന​ഗ​ര​ത്തി​ലെ 1616 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 22,732 ട​ണ്ണി​ല​ധി​കം മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ മാ​ലി​ന്യ​ത്തി​ന്റെ അ​ള​വ് ഇ​തി​ലും വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു വി​ക​സ​ന മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി അ​ന​ധി​കൃ​ത​മാ​യി ത​ള്ളു​ന്ന ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. വ്യാ​ജ​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerDK SivakumarBengaluruPollution Free Campaign
News Summary - ബംഗളൂരു മാ​ലി​ന്യ​മു​ക്ത കാ​മ്പ​യിന് തു​ട​ക്ക​മി​ട്ട് മു​ഖ്യ​മ​ന്ത്രി
Next Story