കോഴിയങ്കം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ
text_fieldsകോഴിയങ്കം നടത്തിയതിന് പിടിയിലായവർ
മംഗളൂരു: ബജത്തൂർ ഗ്രാമത്തിലെ മാണിക്കാലയിൽ അനധികൃത കോഴിപ്പോര് കേന്ദ്രത്തിൽ ഉപ്പിനങ്ങാടി പൊലീസ് ബുധനാഴ്ച രാത്രി റെയ്ഡ് നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് കോഴികളെ പിടികൂടുകയും ചെയ്തു. കൊയില വില്ലേജിലെ സബലൂർ സ്വദേശി കെ. സതീഷ് (38), വിട്ല പഡ്നൂർ വില്ലേജിലെ കടമ്പു സ്വദേശി വി. മുരളി (30), വളളിലെ കുടത്തഡ്കയിൽ താമസിക്കുന്ന കെ.മോനപ്പ (36) എന്നിവരാണ് അറസ്റ്റിലായത്.
ഉപ്പിനങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടർ കെ.പി. സുതേഷും സംഘവും മാണിക്കാലക്ക് സമീപം പട്രോളിങ് ഡ്യൂട്ടിയിലായിരിക്കെ കോഴികളുടെ കൂട്ട ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ റോഡരികിൽ നിയമവിരുദ്ധമായി കോഴിപ്പോര് സംഘടിപ്പിക്കുന്നത് കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തിയതോടെ കോഴിയങ്കം കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം ഓടി രക്ഷപ്പെട്ടു. പോരിന് ഉപയോഗിച്ച അഞ്ച് കോഴികളെയും, രണ്ട് സെറ്റ് മൂർച്ചയുള്ള ബ്ലേഡുകളും (ബാലു), വാതുവെപ്പിന് ഉപയോഗിച്ച 2300 രൂപയും പൊലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് നിന്ന് രണ്ട് പ്ലാസ്റ്റിക് ബാഗുകളും മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

