ദൃശ്യാനുഭവമായി ചെട്ടികുളങ്ങര കുത്തിയോട്ടം
text_fieldsഎസ്.എന്‍.ഡി.പി യോഗം ബംഗളൂരു യൂനിയന്‍റ ആഭിമുഖ്യത്തിൽ നടന്ന ചെട്ടികുളങ്ങര കുത്തിയോട്ടം
ബംഗളൂരു: എസ്.എന്‍.ഡി.പി യോഗം ബംഗളൂരു യൂനിയന്‍റ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാരൂപമായ കുത്തിയോട്ടം തമ്മനഹള്ളി ഓഷൻസ് എലിമെന്‍ററി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാർ പങ്കെടുത്തു.
ചെട്ടികുളങ്ങര ഭഗവതിക്ക് സമർപ്പിച്ച കുത്തിയോട്ട വഴിപാട് ദർശിക്കാനും അന്നദാനത്തിൽ പങ്കെടുക്കാനും ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ഭക്തർ എത്തിച്ചേർന്നു. യൂനിയൻ പ്രസിഡന്‍റ് ആനന്ദൻ, വൈസ് പ്രസിഡന്‍റ് വത്സൻ, സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ, ചെയർമാൻ ചന്ദ്രസേനൻ, കൺവീനർ സനൽകുമാർ, ട്രഷറർ സുനിൽ കുമാർ, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

