വണ്ടിച്ചെക്ക് കേസ്: ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണക്ക് ആറുമാസം തടവ്
text_fieldsആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണ
ബംഗളൂരു: വണ്ടിച്ചെക്ക് കേസിൽ ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണയെ മൈസൂരു കോടതി ആറു മാസം തടവിന് ശിക്ഷ വിധിച്ചു. മൈസൂരുവിലെ മൂന്നാം അഡീഷനൽ സിവിൽ ആൻഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിച്ച പരാതിക്കാരിലൊരാളാണ് സ്നേഹമയി കൃഷ്ണ.
2015ൽ മൈസൂരു ലളിതാദ്രിപുര സ്വദേശി കുമാറിൽനിന്ന് ഇയാൾ പണം കടം വാങ്ങിയിരുന്നു. കടം തിരിച്ചു നൽകാനായി മെർച്ചന്റ് കോഓപറേറ്റിവ് ബാങ്കിന്റെ ചെക്ക് നൽകി. എന്നാൽ, അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. ഇതേ തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. ഇരു കൂട്ടരുടെയും വാദംകേട്ട കോടതി, സ്നേഹമയി കൃഷ്ണ പണം തിരിച്ചു നൽകുകയോ ആറു മാസം തടവ് അനുഭവിക്കുകയോ ചെയ്യണമെന്ന് വിധിച്ചു. എന്നാൽ, വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സ്നേഹമയി കൃഷ്ണ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

