സഫാരിക്കിടെ പുള്ളിപ്പുലി ആക്രമണം; ചെന്നൈ സ്വദേശിനിക്ക് പരിക്ക്
text_fieldsസഫാരിക്കിടെ പുള്ളിപ്പുലി ആക്രമിക്കുന്നതിന്റെയും പരിക്കേറ്റതിന്റെയും ദൃശ്യം
ബംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരിക്കിടെ പുള്ളിപ്പുലി ആക്രമിച്ചു. ചെന്നൈ സ്വദേശി ഭാനുവിന് (50) പരിക്കേറ്റു. സഫാരി ആസ്വദിക്കാൻ ഭർത്താവിനും മകനുമൊപ്പം കർണാടക ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെ.എസ്.ടി.ഡി.സി) വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. മൃഗത്തെ വ്യക്തമായി കാണുന്നതിന് സഫാരി വാഹനം നിർത്തിയപ്പോൾ പുള്ളിപ്പുലി ജനലിലൂടെ ആക്രമിക്കുകയായിരുന്നു.
ബസിന്റെ ഇരുമ്പുവലയിലേക്ക് ചാടിക്കയറിയ പുള്ളിപ്പുലി ജനലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ഭാനുവിനെ ജിഗാനിയിലെ വിജയശ്രീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്നാർഘട്ടയിൽ ഇതിന് മുമ്പും പുള്ളിപ്പുലി ആക്രമണം നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

