Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചെ​ന്നൈ-​മൈ​സൂ​രു...

ചെ​ന്നൈ-​മൈ​സൂ​രു വ​ന്ദേ​ഭാ​ര​ത്​ സ​ർ​വി​സ്​ നീ​ട്ടി

text_fields
bookmark_border
vande bharath
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു വ​ഴി ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​നും മൈ​സൂ​രു​വി​നു​മി​ട​യി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന വ​ന്ദേ​ഭാ​ര​ത്​ വീ​ക്ക്​​ലി സ്​​പെ​ഷ്യ​ൽ ട്രെ​യി​ൻ നീ​ട്ടി. മാ​ർ​ച്ച്​ 27ന് ​ഈ ട്രെ​യി​ൻ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു.

ജ​നു​വ​രി 31 വ​രെ​യാ​യി​രു​ന്നു ഈ ​ട്രെ​യി​ൻ സ​ർ​വി​സ്​ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ടി​ക്ക​റ്റ്​ നി​ര​ക്ക്, കോ​ച്ചു​ക​ളു​ടെ എ​ണ്ണം, സ്​​റ്റോ​പ്പു​ക​ൾ, ട്രെ​യി​ൻ സ​മ​യം എ​ന്നി​വ​യി​ൽ മാ​റ്റ​മി​ല്ല.

ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ-​മൈ​സൂ​രു വ​ന്ദേ​ഭാ​ര​ത്​ വീ​ക്ക്​​ലി എ​ക്സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ (06037), മൈ​സൂ​രു- ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ വ​ന്ദേ​ഭാ​ര​ത്​ വീ​ക്ക്​​ലി എ​ക്സ്​​പ്ര​സ്​ സ്​​പെ​ഷ്യ​ൽ (06038) എ​ന്നി​വ എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും സ്​​പെ​ഷ്യ​ൽ നി​ര​ക്കി​ൽ സ​ർ​വി​സ്​ ന​ട​ത്തും.

രാ​വി​ലെ 5.50ന്​ ​ചെ​ന്നൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഉ​ച്ച​ക്ക്​ 12.20ന്​ ​മൈ​സൂ​രു​വി​ലെ​ത്തും.

തി​രി​ച്ച്​ മൈ​സൂ​രു​വി​ൽ​നി​ന്ന്​ കാ​ട്​​പാ​ടി ജ​ങ്​​ഷ​ൻ, കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു സി​റ്റി ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ സ്​​റ്റോ​പ്.

ബു​ധ​നാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചെ​ന്നൈ​യി​ൽ​നി​ന്നും മൈ​സൂ​രു​വി​ൽ​നി​ന്നും ഇ​തേ സ​മ​യ​ങ്ങ​ളി​ൽ മ​റ്റൊ​രു വ​ന്ദേ​ഭാ​ര​ത്​ കൂ​ടി (ട്രെ​യി​ൻ ന​മ്പ​ർ: 20607/20608) സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്​ സാ​ധാ​ര​ണ വ​ന്ദേ​ഭാ​ര​ത്​ നി​ര​ക്കി​ലാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian RailwaysTrain Service
News Summary - Chennai-Mysore Vandebharat service extended
Next Story