ചട്ടമ്പി സ്വാമി സമാധി നൂറാം വാർഷിക ആചരണത്തിന് തുടക്കം
text_fieldsബംഗളൂരു: വിദ്യാദിരാജ ചട്ടമ്പി സ്വാമികളുടെ സമാധിയുടെ നൂറാം വാർഷിക ആചരണത്തിനു കെ.എൻ.എസ്.എസ് തുടക്കമിട്ടു. സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം എന്ന പരിപാടി നെലഗാദനഹള്ളിയിലുള്ള സെൻറ് പോൾസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരി പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു.
ട്രഷറർ മുരളീധരൻ നായർ, എം.എം.ഇ.ടി പ്രസിഡന്റ് ആർ. മോഹൻദാസ്, ബെനോവേലന്റ് ഫണ്ട് പ്രസിഡന്റ് പി. ശശികുമാർ , മഹിള വിഭാഗം കോർ കമ്മിറ്റി അംഗം ആർ. വിജയലക്ഷ്മി , യുവജനവിഭാഗം കൺവീനർ പി.ആർ. വൈശാഖ് , സാംസ്കാരിക വേദി ജോ കൺവീനർമാർ സനൽ കെ. നായർ, ഹരി നായർ എന്നിവർ പങ്കെടുത്തു.
കെ.എൻ.എസ്.എസ് മ്യൂസിക്കൽ ട്രൂപ് ആയ സംഗീതിക അവതരിപ്പിച്ച ഗാനാർച്ചന അരങ്ങേറി.
ചട്ടമ്പി സ്വാമികളുടെ ജീവചരിത്രവും കേരള നവോത്ഥാനവും സംബന്ധിച്ചു സാംസ്കാരിക വേദി കൺവീനർ ശ്രീകുമാർ കുറുപ്പ് പ്രഭാഷണം നടത്തി. സ്വാമികളുടെ സമാധിസ്ഥലമായ പന്മനയിലേക്ക് തീർഥയാത്ര സംഘടിപ്പിക്കാനും ആചാര്യ സംഗമം സംഘടിപ്പിക്കാനും ആലോചനയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

