ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെ ട്രെയിൻ സർവിസുകളിൽ മാറ്റം
text_fieldsമംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള നോൺ-ഇന്റർലോക്കിംഗ് (എൻ.ഐ) ജോലികൾ സുഗമമാക്കുന്നതിന് ഭാഗിക റദ്ദാക്കലുകൾ, ഉത്ഭവ പോയന്റുകളിലെ മാറ്റങ്ങൾ, വഴിതിരിച്ചുവിടൽ, നിയന്ത്രണം എന്നിവയുൾപ്പെടെ നിരവധി ട്രെയിൻ സർവിസുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
ജനുവരി മൂന്നിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബംഗളൂരു ഹംസഫർ ദ്വൈവാര എക്സ്പ്രസ് ബംഗളൂരു കന്റോൺമെന്റിൽ സർവിസ് അവസാനിപ്പിക്കും. ബൈയപ്പനഹള്ളിക്കും എസ്.എം.വി.ടി ബംഗളൂരുവിനും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും. ജനുവരി മൂന്നിന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16512 കണ്ണൂർ - കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് യശ്വന്ത്പൂർ ജംഗ്ഷനിൽ സർവിസ് അവസാനിപ്പിക്കും.
ജനുവരി മൂന്നിനും നാലിനും യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16378 എറണാകുളം ജങ്ഷൻ - കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ബൈയപ്പനഹള്ളിയിൽ സർവിസ് അവസാനിപ്പിക്കും. ബൈയപ്പനഹള്ളിക്കും കെ.എസ്.ആർ ബംഗളൂരുവിനും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും. ജനുവരി നാലിന് വൈകുന്നേരം ഏഴിന് ബംഗളൂരു എസ്.എം.വി.ടിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16320 എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ ബൈ-വീക്ക്ലി എക്സ്പ്രസ് അതേ സമയം തന്നെ ബംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടും. എസ്.എം.വി.ടി ബംഗളൂരുവിനും ബൈയപ്പനഹള്ളിക്കും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും.
ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്, കെ.എസ്.ആർ ബംഗളൂരുവിന് പകരം രാത്രി 9.47 ന് യശ്വന്ത്പൂർ ജങ്ഷനിൽനിന്ന് പുറപ്പെടും. കെ.എസ്.ആർ ബംഗളൂരുവിനും യശ്വന്ത്പൂർ ജങ്ഷനും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും. ജനുവരി നാലിനും അഞ്ചിനും യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16377 കെ.എസ്.ആർ ബംഗളൂരു-എറണാകുളം ജങ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ്, കെ.എസ്.ആർ ബംഗളൂരുവിന് പകരം രാവിലെ 6.20 ന് ബംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടും.
കെ.എസ്.ആർ ബംഗളൂരുവിനും ബംഗളൂരു കന്റോൺമെന്റിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും. ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16565 യശ്വന്ത്പൂർ ജങ്ഷൻ - മംഗളൂരു സെൻട്രൽ വീക്ക്ലി എക്സ്പ്രസ്, ലോട്ടെഗൊല്ലഹള്ളി, യെലഹങ്ക ജങ്ഷൻ, കൃഷ്ണരാജപുരം വഴി സർവിസ് നടത്തും, ബനസ്വാഡിയിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ് ഒഴിവാക്കും. ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ജങ്ഷൻ - എസ്.എം.വി.ടി ബംഗളൂരു ട്രൈ-വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

