ട്രെയിൻ സർവിസിൽ മാറ്റവും റദ്ദാക്കലും
text_fieldsമംഗളൂരു: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ഒന്നിലധികം സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനായി മെയ്, ജൂൺ മാസങ്ങളിൽ നിരവധി ട്രെയിൻ സർവിസുകൾ റദ്ദാക്കൽ, ഭാഗിക റദ്ദാക്കൽ, നിയന്ത്രണം എന്നിവക്ക് വിധേയമാക്കും.
ട്രെയിൻ നമ്പർ 66325 ഷൊർണൂർ ജംഗ്ഷൻ - നിലമ്പൂർ റോഡ് മെമു മെയ് 10, 17, 24, 31 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് പൂർണമായി റദ്ദാക്കും. ട്രെയിൻ നമ്പർ 16349 തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് മെയ് ഒമ്പത്, 16, 23, 30 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ താൽക്കാലികമായി നിർത്തും. ഈ ദിവസങ്ങളിൽ ഷൊർണൂർ ജംഗ്ഷനും നിലമ്പൂർ റോഡിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ - എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് ഒമ്പത്, 16, 23, 30 തീയതികളിൽ ഒരു മണിക്കൂർ നിർത്തിവെക്കും. ഇതേ ട്രെയിൻ മേയ് ആറ്, 11, 13, 18, 20, 25, 27, ജൂൺ ഒന്ന്, മൂന്ന് തീയതികളിൽ 30 മിനിറ്റ് നിർത്തിവെക്കും. ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മേയ് 10, 17, 24, 31 തീയതികളിൽ ഒരു മണിക്കൂർ നിർത്തിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

