Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിലെ ഭരണ...

കർണാടകയിലെ ഭരണ നേതൃമാറ്റം: അഭ്യൂഹം തുടരുന്നു

text_fields
bookmark_border
കർണാടകയിലെ ഭരണ നേതൃമാറ്റം: അഭ്യൂഹം തുടരുന്നു
cancel
camera_alt

ഡി.​കെ. ശി​വ​കു​മാർ, സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നേ​തൃ​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ തു​ട​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വ്യാ​ഴാ​ഴ്ച ഗ​വ​ർ​ണ​ർ ത​വാ​ർ​ച​ന്ദ് ഗെ​ലോ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ അ​നു​വാ​ദം തേ​ടി​യ​താ​യി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നു.

ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും കോ​ൺ​ഗ്ര​സ് ഉ​ന്ന​ത നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തു​ട​ർ​ന്ന് ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി കാ​വേ​രി​യി​ലെ വ​സ​തി​യി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് ക്ഷ​ണി​ച്ചു. സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി​യാ​യി ര​ണ്ട​ര വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തു​മു​ത​ൽ അ​ണി​ക​ൾ​ക്കി​ട​യി​ൽ നേ​തൃ​മാ​റ്റ ത​ർ​ക്കം രൂ​ക്ഷ​മാ​ണ്. ചൊ​വ്വാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, എ.​ഐ സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സു​ർ​ജേ​വാ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​രാ​നി​രി​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ക​ർ​ണാ​ട​ക നി​യ​മ​സ​ഭ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പാ​ർ​ട്ടി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സി​ദ്ധ​രാ​മ​യ്യ നി​ഷേ​ധി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യും ഖാ​ർ​ഗെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി ഉ​ന്ന​ത​ർ സി​ദ്ധ​രാ​മ​യ്യ​യു​മാ​യും ശി​വ​കു​മാ​റു​മാ​യും മ​ണി​ക്കൂ​റു​ക​ളോ​ളം ച​ർ​ച്ച​ക​ൾ ന​ട​ത്തി, ഇ​രു​വ​രു​മാ​യി വെ​വ്വേ​റെ​യും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് നേ​തൃ​മാ​റ്റ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്ത് വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaSiddaramaiahShivakumarRahul GandhiMalikarjun Kharge
News Summary - Change of leadership in Karnataka: Rumors continue
Next Story