ട്രെയിൻ സർവിസുകളിൽ മാറ്റം
text_fieldsമംഗളൂരു: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി.
ഫെബ്രുവരി എട്ട്, 15 തീയതികളിൽ തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ വീക്കിലി എക്സ്പ്രസ് യാത്രക്ക് 01 മണിക്കൂർ 30 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.ഫെബ്രുവരി 12, 19, 26 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 66604 ഷൊർണൂർ ജംഗ്ഷൻ - കോയമ്പത്തൂർ ജംഗ്ഷൻ മെമു യാത്രയിൽ 30 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.ഫെബ്രുവരി 18ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22609 മംഗളൂരു സെൻട്രൽ - കോയമ്പത്തൂർ ജംഗ്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 30 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഫെബ്രുവരി 18 ന് കോയമ്പത്തൂർ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജംഗ്ഷൻ - ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ യാത്രയിൽ 30 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

