Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചാ​ന്ദ്രരഹസ്യങ്ങൾ തേടി...

ചാ​ന്ദ്രരഹസ്യങ്ങൾ തേടി ‘ചന്ദ്രയാൻ -മൂന്ന്’ ജൂലൈയിൽ കുതിക്കും

text_fields
bookmark_border
ചാ​ന്ദ്രരഹസ്യങ്ങൾ തേടി ‘ചന്ദ്രയാൻ -മൂന്ന്’ ജൂലൈയിൽ കുതിക്കും
cancel
camera_alt

ച​ന്ദ്ര​യാ​ൻ മൂ​ന്ന് പേ​ട​കം വൈ​ബ്രേ​ഷ​ൻ പ​രീ​ക്ഷ​ണ​ത്തി​നി​ടെ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത് ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​വു​മാ​യി ‘ച​ന്ദ്ര​യാ​ൻ -മൂ​ന്ന്’ പേ​ട​കം ജൂ​ലൈ​യി​ൽ ച​ന്ദ്ര​നി​ലേ​ക്ക് കു​തി​ക്കും. ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-​മൂ​ന്നി​ന്റെ ചി​റ​കി​​ലേ​റി​യാ​യി​രി​ക്കും യാ​ത്ര. ജൂ​ലൈ 12നാ​യി​രി​ക്കും വി​ക്ഷേ​പ​ണ​മെ​ന്നും ആ​ഗ​സ്റ്റ് 23ന് ​ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ സൂ​ച​ന ന​ൽ​കു​ന്നു.

എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​​ന്ദ്രം (ഐ.​എ​സ്.​ആ​ർ.​ഒ) ഔ​​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ച​ന്ദ്ര​ന്റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ര​ഹ​സ്യ​ങ്ങ​ളു​ടെ ക​ല​വ​റ ക​ണ്ടെ​ത്താ​നു​ള്ള ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ മൂ​ന്നാം ചാ​​​ന്ദ്ര​ദൗ​ത്യ​മാ​ണ് ച​ന്ദ്ര​യാ​ൻ മൂ​ന്ന്. വി​ക്ഷേ​പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ഭം​ഗി​യാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ അ​റി​യി​ച്ചു. പേ​ലോ​ഡു​ക​ൾ ഘ​ടി​പ്പി​ക്ക​ൽ പ്ര​ക്രി​യ ക​ഴി​ഞ്ഞ ആ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ സാ​റ്റ​ലൈ​റ്റ് സെ​ന്റ​റി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങാ​നാ​യു​ള്ള ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ൾ, പ്രൊ​പ​ൽ​ഷ​ൻ മൊ​ഡ്യൂ​ൾ, ഉ​പ​രി​ത​ല​ത്തി​ലെ പ​രു​ക്ക​ൻ പ്ര​ത​ല​ത്തി​ൽ ഓ​ടി​ക്കാ​നു​ള്ള വാ​ഹ​ന​മാ​യ റോ​വ​ർ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് ച​ന്ദ്ര​യാ​ൻ മൂ​ന്ന്. ച​ക്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ച റോ​വ​ർ വാ​ഹ​നം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലൂ​​ടെ സ​ഞ്ച​രി​ച്ചാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക. ഈ ​വി​വ​ര​ങ്ങ​ൾ ച​ന്ദ്ര​യാ​ൻ മൂ​ന്ന് പേ​ട​ക​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ഭൂ​മി​യി​ലേ​ക്ക് അ​യ​ക്കും. ലാ​ൻ​ഡ​റി​ലും റോ​വ​റി​ലും പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നു​ള്ള പേ​ലോ​ഡു​ക​ളു​ണ്ടാ​കും. ച​ന്ദ്ര​​നി​ൽ നേ​ര​ത്തേ തീ​രു​മാ​നി​ച്ച ഇ​ട​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് ന​ട​ത്താ​നും റോ​വ​റി​നെ ഉ​പ​രി​ത​ല​ത്തി​ൽ​വെ​ച്ച് വേ​ർ​പെ​ടു​ത്താ​നു​മു​ള്ള ശേ​ഷി ലാ​ൻ​ഡ​റി​നു​ണ്ടാ​കും. 2008ലാ​ണ് ച​ന്ദ്ര​യാ​ൻ ഒ​ന്ന് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച് ച​​ന്ദ്ര​ന്റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കാ​നാ​യ​ത്.

2019ൽ ​ച​ന്ദ്ര​യാ​ൻ ര​ണ്ട് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു​വെ​ങ്കി​ലും ച​ന്ദ്ര​നി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് ന​ട​ത്താ​നാ​കാ​തെ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 2019 സെ​പ്റ്റം​ബ​ർ ഏ​ഴി​ന് പു​ല​ർ​ച്ചെ ന​ട​ന്ന സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​ന്റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ച​ന്ദ്രോ​പ​രി​ത​ല​ത്തി​നു 2.1 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​വെ​ച്ച് ലാ​ൻ​ഡ​റു​മാ​യു​ള്ള ബ​ന്ധം ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്റെ പ്ര​ധാ​ന​ഭാ​ഗ​മാ​യ ഓ​ർ​ബി​റ്റ​റി​നു ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ർ​ബി​റ്റ​റും ലാ​ൻ​ഡ​റും റോ​വ​റു​മാ​യി​രു​ന്നു ര​ണ്ടാം ദൗ​ത്യ​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി ലാ​ൻ​ഡ​ർ ന​ഷ്ട​മാ​യെ​ങ്കി​ലും ഓ​ർ​ബി​റ്റ​ർ ഇ​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്നാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മൂ​ന്നാം ദൗ​ത്യ​ത്തി​ലും ഇ​തി​ന്റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lunar secretsChandrayaan 3
News Summary - 'Chandrayaan-Munn' will fly in July in search of lunar secrets
Next Story