Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമി​ന്നി​മി​നു​ങ്ങി...

മി​ന്നി​മി​നു​ങ്ങി ചാ​ന്ദ്നീ ചൗ​ക്

text_fields
bookmark_border
മി​ന്നി​മി​നു​ങ്ങി ചാ​ന്ദ്നീ ചൗ​ക്
cancel
camera_alt

ചാ​ന്ദ്നീ​ചൗ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ശേ​ഷം

മാ​റ്റി​സ്ഥാ​പി​ച്ച ക്ലോ​ക് ട​വ​ർ

ബം​ഗ​ളൂ​രു: ശി​വാ​ജി ന​ഗ​റി​ലെ മു​ഖം​മി​നു​ക്കി​യ ചാ​ന്ദ്നീ​ചൗ​ക് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​നം റി​സ്‌​വാ​ൻ അ​ർ​ഷാ​ദ് എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും സ്ഥ​ല​ത്തി​ന്റെ ച​രി​ത്ര​വും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കാ​നു​മാ​ണ് ന​വീ​ക​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു​കാ​ല​ത്ത് മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്താ​ൽ ‘സ​മ്പ​ന്ന​മാ​യ’ തെ​രു​വാ​യി​രു​ന്നു ഇ​ത്. ഇ​ങ്ങോ​ട്ട് പോ​കാ​ൻ​ത​ന്നെ ആ​ളു​ക​ൾ മ​ടി​ച്ചി​രു​ന്നു. റ​സ​ൽ മാ​ർ​ക്ക​റ്റി​ന് എ​തി​ർ​വ​ശം മൂ​ന്നു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഈ ​സ്ഥ​ലം സ്മാ​ർ​ട്ട്‌​സി​റ്റി പ​ദ്ധ​തി​ക്കു കീ​ഴി​ലാ​ണ് ന​വീ​ക​രി​ച്ച​ത്. ഏ​ഴു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു. ശി​വാ​ജി ന​ഗ​ർ സെ​ന്റ്മേ​രീ​സ് ബ​സ​ലി​ക്ക മു​ത​ൽ റ​സ​ൽ മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ന​വീ​ക​രി​ച്ച​ത്. ര​ണ്ടു ജ​ല​ധാ​ര​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ശൗ​ചാ​ല​യം, പാ​ർ​ക്കി​ങ് സ്ഥ​ലം എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.


300 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള 50 അ​ടി ഉ​യ​ര​മു​ള്ള പ​ഴ​യ ക്ലോ​ക്ക് ട​വ​ർ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി മാ​റ്റി​സ്ഥാ​പി​ച്ചു. സു​ര​ക്ഷ​ക്കാ​യി 35 സി.​സി ടി.​വി. കാ​മ​റ​ക​ളു​മു​ണ്ട്. 50 അ​ടി ഉ​യ​ര​മു​ള്ള ക്ലോ​ക്ക് ട​വ​ർ ഈ ​സ്ഥ​ല​ത്തി​ന്റെ ഭം​ഗി വ​ർ​ധി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandni Chowk
News Summary - Chandni Chowk in Shivaji Nagar
Next Story