ബംഗളൂരു ഉള്‍പ്പടെ 25 ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത
text_fieldsബംഗളൂരു: ബംഗളൂരു ഉള്‍പ്പടെ 25 ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാമനഗര, മൈസൂരു, തുമകൂരു, ശിവമൊഗ്ഗ, വിജയനഗര്‍, മാണ്ഡ്യ, കോലാര്‍, കുടക്, ഹസന്, ദാവൻഗരെ, ചിത്രദുര്‍ഗ, ചിക്കമഗളൂരു, ചിക്കബല്ലാപുര, ചാമരാജ് നഗര്‍, ബംഗളൂരു റൂറല്‍, ബംഗളൂരു അര്‍ബന്‍, വിജയപുര, ഹാവേരി, ഗദക്, ധാര്‍വാഡ്, ബെളഗാവി, ബാഗല്‍കോട്ട്, ഉത്തര കന്നട, ദക്ഷിണ കന്നട, ഉഡുപ്പി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മേഖലയിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ പറഞ്ഞു. ഏപ്രില്‍ രണ്ടു വരെ തെക്കന്‍ കര്‍ണാടകയില്‍ ഒറ്റപ്പെട്ട കനത്ത മഴക്കും ശക്തമായ ഇടി മിന്നലിനും ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥക്ക് സാധ്യതയുണ്ട്.
കർണാടകയുടെ തെക്കൻ ജില്ലകളായ മൈസൂരു, ഹാസന്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ചാമരാജ് നഗര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും പ്രവചിക്കുന്നു. കുടക്, ഹാസന്, ചിക്കമഗളൂരു എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. വടക്കന്‍ കര്‍ണാടകയില്‍ മിക്ക പ്രവെള്ളിയാഴ്ച വ്യാപകമായ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം ബിദാർ, കൊപ്പൽ, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും. നിലവില്‍ പകല്‍ സമയം 36 ഡിഗ്രി സെല്‍ഷ്യസും രാത്രി 20 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. മഴക്കുശേഷം താപനിലയില്‍ മാറ്റം വരും. പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയേക്കും. ബുധനാഴ്ച ആകാശം മേഘാവൃതമായിരിക്കും. മൈസൂരു, കുടക്, ഹാസൻ, ചിക്കമഗളൂരു എന്നിവിടങ്ങളിലും കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും ബെളഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി എന്നിവിടങ്ങളിലും ബുധനാഴ്ച ആലിപ്പഴ വര്‍ഷമുണ്ടാകുമെന്ന് ഐ.എം.ഡിയുടെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില കലബുറഗി ജില്ലയിലാണ് രേഖപ്പെടുത്തിയത്; 40.6 ഡിഗ്രി സെൽഷ്യസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

