അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
text_fieldsമൈസൂരു : ചാമരാജനഗർ ഹനൂർ താലൂക്കിലെ ഹുലസഗുഡ്ഡെക്ക് സമീപം വെള്ളിയാഴ്ച അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. മീന്യം ഗ്രാമപഞ്ചായത്തിലെ കൊപ്പയിൽ താമസക്കാരായ മുനിയപ്പ (35), മഹേന്ദ്ര (35), സുരേഷ് (24) എന്നിവരാണ് മരിച്ചത്. ഗണേഷോത്സവ ആഘോഷങ്ങൾക്കായി സുഹൃത്തുക്കളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ കൊല്ലേഗലിലേക്ക് പോകുകയായിരുന്നു ഇവർ. മൈസൂരിലെ സലുണ്ടി ഗ്രാമത്തിൽ നിന്ന് മാലെ മഹാദേശ്വര കുന്നുകളിലേക്ക് പോകുകയായിരുന്ന കാർ അമിത വേഗതയിൽ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കാറിന്റെ മുൻവശത്തെ ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് ബൈക്ക് യാത്രികരിൽ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും മൂന്നാമത്തെയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. കാർ ഡ്രൈവർ നിർത്താതെ ഓടി രക്ഷപ്പെട്ടു. എന്നാൽ പിന്നീട് ലോകനഹള്ളി റോഡിലെ ചിക്കമലപുരക്ക് സമീപം ഹനൂർ പൊലീസ് വാഹനം തടഞ്ഞുനിർത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

