Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചാമരാജ നഗർ വെടിവെപ്പ്;...

ചാമരാജ നഗർ വെടിവെപ്പ്; സാ​ക്ഷി​യാ​കാ​ൻ വ​ന​പാ​ല​ക​ർ സ​മ്മ​ർദം ചെ​ലു​ത്തി -മഹിമ ദാസ്

text_fields
bookmark_border
ചാമരാജ നഗർ വെടിവെപ്പ്; സാ​ക്ഷി​യാ​കാ​ൻ വ​ന​പാ​ല​ക​ർ സ​മ്മ​ർദം ചെ​ലു​ത്തി -മഹിമ ദാസ്
cancel
camera_alt

മ​ഹി​മ ദാ​സ്

മൈ​സൂ​രു: കാ​വേ​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്ന് വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ന്നു.

കൊ​ല്ല​പ്പെ​ട്ട മ​രി​യ​മം​ഗ​ല സ്വ​ദേ​ശി ആ​ന്റ​ണി​സ്വാ​മി (50), ജ​ഗ​ന്നാ​ഥ​ദോ​ഡി സ്വ​ദേ​ശി ജോ​ൺ റോ​സ് പീ​റ്റ​ർ (42), ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ ലാ​ർ​സ​ദോ​ഡി സ്വ​ദേ​ശി കു​മാ​ർ (33) എ​ന്നി​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​ഹി​മ​ദാ​സാ​ണ് വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത് . വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​യു​തി​ർ​ത്ത​പ്പോ​ൾ മ​ഹി​മ​ദാ​സ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മൈ​സൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി സി. ​പു​ട്ട​രം​ഗ ഷെ​ട്ടി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച് ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.

തു​ട​ർ​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യി. 56 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​യി​ൽ മ​ഹി​മ​ദാ​സ്: ആ​ഗ​സ്റ്റ് 15 ന് ​പു​ല​ർ​ച്ചെ ഏ​ക​ദേ​ശം 5.20 ന് ​കു​ന്നി​ൽ​നി​ന്ന് ഞ​ങ്ങ​ൾ ഇ​റ​ങ്ങി​വ​ന്നു. ഞ​ങ്ങ​ളെ നേ​രി​ട്ട വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ വെ​ടി​യു​തി​ർ​ത്തു.

ഞാ​ൻ ഭ​യ​ന്ന് ഓ​ടി. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ഉ​ട​ൻ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്നെ അ​വ​രു​ടെ സാ​ക്ഷി​യാ​കാ​ൻ സ​മ്മ​ർ​ദ​മു​ണ്ടാ​യി.​ അ​താ​ണ് ഒ​ളി​വി​ൽ പോ​യ​ത്.​എ​നി​ക്ക് പൊ​ലീ​സി​നേ​യും പേ​ടി​യാ​ണ്.

അ​തി​നാ​ൽ പു​റ​ത്തു​വ​രാ​ൻ പേ​ടി​യാ​ണ്. പൊ​ലീ​സ് എ​നി​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണമെന്നാണ് വിഡിയോയിൽ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest Departmentfiringkaveriwildlife
News Summary - Chamaraja Nagar firing Forest guards pressured to become witnesses
Next Story