Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​യ​മ​സ​ഭ സീ​റ്റി​ന്...

നി​യ​മ​സ​ഭ സീ​റ്റി​ന് കോ​ടി​ക​ൾ വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി ചൈ​ത്ര​ക്ക് ജാ​മ്യം

text_fields
bookmark_border
നി​യ​മ​സ​ഭ സീ​റ്റി​ന് കോ​ടി​ക​ൾ വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി ചൈ​ത്ര​ക്ക് ജാ​മ്യം
cancel

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ ബൈ​ന്തൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ചു കോ​ടി രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചു എ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി സം​ഘ്പ​രി​വാ​ർ തീ​പ്പൊ​രി പ്ര​സം​ഗ​ക ചൈ​ത്ര കു​ന്താ​പു​ര​ക്കും കൂ​ട്ടു​പ്ര​തി ഉ​ഡു​പ്പി സ്വ​ദേ​ശി ശ്രീ​കാ​ന്തി​നും ബം​ഗ​ളൂ​രു അ​ഡീ. ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് ജാ​മ്യം അ​നു​വ​ദി​ച്ചു. സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് 800 പേ​ജ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച അ​തേ കോ​ട​തി​യാ​ണി​ത്.

ചൈ​ത്ര കു​ന്താ​പു​ര ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 12നാ​ണ് ചൈ​ത്ര കു​ന്താ​പു​ര​യെ​യും ആ​റു പ്ര​തി​ക​ളെ​യും ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ൽ പോ​യ മൂ​ന്നാം പ്ര​തി അ​ഭി​ന​വ് ഹാ​ല​ശ്രീ സ്വാ​മി ആ​ഴ്ച ക​ഴി​ഞ്ഞ് ഒ​ഡി​ഷ​യി​ൽ അ​റ​സ്റ്റി​ലാ​യി. ബം​​ഗ​​ളൂ​​രു​​വി​​ൽ ഹോ​​ട്ട​ൽ, ഷെ​​ഫ് ടോ​​ക്ക് ന്യൂ​​ട്രി ഫു​​ഡ്സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് എ​​ന്ന പേ​​രി​​ൽ കേ​​റ്റ​​റി​​ങ് ബി​​സി​​ന​​സു​ക​ൾ ന​​ട​​ത്തു​​ന്ന ഉ​​ഡു​​പ്പി ബൈ​​ന്തൂ​​ർ സ്വ​​ദേ​​ശി ഗോ​​വി​​ന്ദ ബാ​​ബു പൂ​​ജാ​​രി ബം​​ഗ​​ളൂ​​രു ബ​​ന്ദേ​​പാ​​ള​​യ പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് സെ​​ൻ​​​ട്ര​​ൽ ക്രൈം ​ബ്രാ​​ഞ്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്ന​ത്.

യു​​വ​​മോ​​ർ​​ച്ച ജ​​ന​​റ​​ൽ​ സെ​​ക്ര​​ട്ട​​റി ഗ​​ഗ​​ൻ കാ​​ടൂ​​ർ, ചി​​ക്ക​​മ​​ഗ​ളൂ​​രു സ്വ​​ദേ​​ശി ര​​മേ​​ശ്, ബം​​ഗ​​ളൂ​​രു കെ.​​ആ​​ർ. പു​​രം സ്വ​​ദേ​​ശി നാ​​യ്ക്, ചി​​ക്ക​മ​ഗ​ളൂ​​രു സ്വ​​ദേ​​ശി ധ​​ന​​രാ​​ജ്, ഉ​​ഡു​​പ്പി സ്വ​​ദേ​​ശി ശ്രീ​​കാ​​ന്ത്, ബി.​​ജെ.​​പി പ്ര​​വ​​ർ​​ത്ത​​ക​​ൻ പ്ര​​സാ​​ദ് ബൈ​​ന്തൂ​​ർ എ​​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsLegislative AssemblyCheating caseChaitra Kundapura
News Summary - Chaitra-accused-cheating-crores-Legislative-Assembly-seat
Next Story