നീറ്റ് ഫലത്തിനായി കാത്തിരിക്കാതെ സി.ഇ.ടി കൗൺസലിങ്
text_fieldsഎം.സി. സുധാകർ
ബംഗളൂരു: നീറ്റ് ഫലത്തിനായി കാത്തിരിക്കാതെ എൻജിനീയറിങ്, മറ്റ് പ്രഫഷനൽ കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (സി.ഇ.ടി) കൗൺസലിങ്ങുമായി മുന്നോട്ട് പോകുമെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ.
നീറ്റ്-യു.ജി പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് വ്യാഴാഴ്ച ഫ്രീഡം പാർക്കിൽ യൂത്ത് കോൺഗ്രസ് അംഗങ്ങൾ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ഇ.ടി ഫലങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷമായി മോദി സർക്കാർ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിദ്യാഭ്യാസ മാഫിയക്കും പേപ്പർ ചോർച്ച മാഫിയക്കും കൈമാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് നീറ്റ് ഉള്‍പ്പടെയുള്ള മത്സര പരീക്ഷകൾ നിരവധി ക്രമക്കേടുകള്‍ നടന്നു. വ്യാപം കേസും റിക്രൂട്ട്‌മെന്‍റ് പരീക്ഷകളിലെ പേപ്പർ ചോർച്ചയും മന്ത്രി ചൂണ്ടിക്കാട്ടി. പരീക്ഷാ സമ്പ്രദായത്തിലെ തുടർച്ചയായ പരാജയത്തിന്‍റെ ഭാഗമാണിത്. ഡിജിറ്റൽ ചോദ്യപേപ്പർ വിതരണം, ബയോമെട്രിക് പരിശോധനക്കുമുള്ള നിർദേശങ്ങൾ ഉൾപ്പെടെയുള്ള രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശിപാർശകൾ കേന്ദ്രം അവഗണിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

