മൈസൂരുവില്‍ രണ്ട് ടൂറിസം സംരംഭങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകി
text_fieldsബംഗളൂരു: സ്വദേശ് ദർശൻ 2.0 പദ്ധതി പ്രകാരം മൈസൂരു നഗരത്തിനായി രണ്ട് പ്രധാന ടൂറിസം വികസന പദ്ധതികൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അംഗീകാരം നൽകിയതായി മൈസൂരു-കൊടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ എം.പി അറിയിച്ചു. ന്യൂഡൽഹിയിൽ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെ സന്ദർശിച്ച ശേഷമാണ് എം.പി ഇക്കാര്യം അറിയിച്ചത്.
മൈസൂരുവിൽ ഇക്കോളജിക്കൽ എക്സ്പീരിയൻസ് സോൺ (ഇ.ഇ.ഇസെഡ്) സ്ഥാപിക്കുന്നതിന് കേന്ദ്രം 18.47 കോടി രൂപയും നഗരത്തിലെ പൈതൃക അധിഷ്ഠിത ടൂറിസം ലക്ഷ്യമിട്ട് ടോംഗ റൈഡ് എക്സ്പീരിയൻസ് സോൺ വികസിപ്പിക്കുന്നതിന് 2.71 കോടി രൂപയും അനുവദിച്ചതായി എം.പി പറഞ്ഞു. രണ്ട് പദ്ധതികളും കർണാടക ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ടി.ഐ.എൽ) നടപ്പാക്കും.
സംരംഭങ്ങൾ മൈസൂരുവിന്റെ ടൂറിസം മേഖലക്ക് സമഗ്ര സംഭാവന നൽകും. തറക്കല്ലിടൽ ചടങ്ങിനുള്ള തീയതി ഉടൻ തീരുമാനിക്കാന്‍ ജില്ല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും പദ്ധതികൾക്ക് പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്രമന്ത്രി ശെഖാവത്ത് ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

