സെൻട്രൽ ജയിലിൽ റെയ്ഡ്; പണവും ഫോണും പിടികൂടി
text_fieldsസെൻട്രൽ ജയിലിൽ പൊലീസ് നടത്തിയ പരിശോധന
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പൊലീസ് നടത്തിയ മിന്നൽപരിശോധനയിൽ തടവുകാരിൽനിന്ന് നിരോധിത വസ്തുക്കൾ പിടികൂടി. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് പരപ്പന അഗ്രഹാര പൊലീസ് പരിശോധന നടത്തിയത്. പൊലീസ് ഒട്ടേറെ സംഘങ്ങളായി തിരിഞ്ഞ് വ്യത്യസ്ത ബ്ലോക്കുകളിൽ ഒരേസമയം പരിശോധന നടത്തുകയായിരുന്നു.
തടവുകാരിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ, ഇൻഡക്ഷൻ സ്റ്റൗ, 16,500 രൂപ, നാല് കത്തികൾ എന്നിവ കണ്ടെടുത്തു. ശക്തമായ സുരക്ഷയൊരുക്കിയിട്ടും നൂതന ജാമറുകൾ സ്ഥാപിച്ചിട്ടും ജയിലിനുള്ളിൽ മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജയിൽ ഉദ്യോഗസ്ഥർ, ജയിൽ സുരക്ഷക്കായി വിന്യസിച്ച സംസ്ഥാന വ്യവസായ സുരക്ഷ സേനയിലെ ഉദ്യോഗസ്ഥർ, നിരോധിത വസ്തുക്കൾ സൂക്ഷിച്ച മൂന്ന് തടവുകാർ എന്നിവർക്കെതിരേ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

