Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസം​സ്ഥാ​ന​ത്തെ...

സം​സ്ഥാ​ന​ത്തെ വ​ര​ൾ​ച്ച വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണം -മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
സം​സ്ഥാ​ന​ത്തെ വ​ര​ൾ​ച്ച വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണം -മു​ഖ്യ​മ​ന്ത്രി
cancel
camera_alt

ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വ​ര​ൾ​ച്ച വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​യു​ടെ കു​റ​വ് സം​സ്ഥാ​ന​ത്തെ കൃ​ഷി, കു​ടി​വെ​ള്ളം, ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ർ​ണാ​ട​ക വ​ര​ൾ​ച്ച ല​ഘൂ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​ത്തി​ൽ നി​ന്ന് നേ​ര​ത്തെ​യു​ള്ള വി​ല​യി​രു​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മോ​ദി​ക്ക് അ​യ​ച്ച ക​ത്തി​ൽ ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ സാ​ധാ​ര​ണ 292 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 203 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഇ​ത് 30 ശ​ത​മാ​നം കു​റ​വാ​ണ്. സം​സ്ഥാ​ന​ത്തെ 31 ജി​ല്ല​ക​ളി​ൽ 18 എ​ണ്ണ​ത്തി​ലും 240 താ​ലൂ​ക്കു​ക​ളി​ൽ 141 എ​ണ്ണ​ത്തി​ലും മ​ഴ​യു​ടെ അ​ള​വി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

എ​ൽ നി​നോ പ്ര​തി​ഭാ​സം ഖാ​രി​ഫ് കൃ​ഷി​യെ സാ​ര​മാ​യി ബാ​ധി​ച്ചു. 2026 ജൂ​ലൈ ആ​ദ്യ ആ​ഴ്ച​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഖാ​രി​ഫ് വി​ത​യ്ക്ക​ൽ 28.36 ല​ക്ഷം ഹെ​ക്ട​റി​ൽ മാ​ത്ര​മേ ന​ട​ന്നി​ട്ടു​ള്ളൂ. ഇ​ത് 34 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ജൂ​ലൈ 10 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ക​ർ​ണാ​ട​ക​യി​ലെ 14 പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​ക​ളി​ലെ മൊ​ത്തം സം​ഭ​ര​ണ​ശേ​ഷി 303 ടി.​എം.​സി മാ​ത്ര​മാ​ണ്. മൊ​ത്തം സം​ഭ​ര​ണ​ശേ​ഷി​യാ​യ 895.65 ടി.​എം.​സി​യു​ടെ 34 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

84.79 ല​ക്ഷം ഹെ​ക്ട​ർ മ​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള കൃ​ഷി​ഭൂ​മി​യു​ള്ള ക​ർ​ണാ​ട​ക​യി​ല്‍ മ​ഴ​യു​ടെ കു​റ​വ് കൃ​ഷി​യെ ബാ​ധി​ക്കും. രാ​ജ്യ​ത്തെ ഏ​റ്റ​വു​മ​ധി​കം പ​യ​ർ​വ​ർ​ഗ്ഗ​ങ്ങ​ള്‍ ഉ​ല്‍പ്പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥ​ന​മാ​ണ് ക​ര്‍ണാ​ട​ക. ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ കു​ത്ത​നെ ഇ​ടി​വ് സം​ഭ​വി​ച്ചാ​ൽ അ​ത് ദേ​ശീ​യ ത​ല​ത്തി​ല്‍ പ​യ​റു​വ​ര്‍ഗ​ങ്ങ​ളു​ടെ വി​ല​യെ​യും ല​ഭ്യ​ത​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ര​ൾ​ച്ച ല​ഘൂ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ന്‍ എ​ല്ലാ വ​കു​പ്പു​ക​ള്‍ക്കും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiRainKarnatakaDK Shivakumarkharif crops
News Summary - Central government should be appointed to oversee the state's development
Next Story