Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസി ​ആ​ന്‍ഡ് ഡി...

സി ​ആ​ന്‍ഡ് ഡി ​മാ​ലി​ന്യ പ്ലാ​ന്‍റ്‍ നി​ർ​മാ​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
സി ​ആ​ന്‍ഡ് ഡി ​മാ​ലി​ന്യ പ്ലാ​ന്‍റ്‍   നി​ർ​മാ​ണം ആ​രം​ഭി​ച്ചു
cancel
camera_alt

സി ​ആ​ന്‍ഡ് ഡി ​മാ​ലി​ന്യ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ല്‍ ശാ​സ്ത്രീ​യ​മാ​യി കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി കെ​ട്ടി​ട നി​ർ​മാ​ണ​ണാ​വ​ശി​ഷ്ട സം​സ്ക​ര​ണ (സി.​ആ​ന്‍ഡ്.​ഡി) മാ​ലി​ന്യ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ദീ​ര്‍ഘ​കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന പ​ദ്ധ​തി​യാ​ണ് 12 ദി​വ​സം​മു​മ്പ് പു​ന​രാ​രം​ഭി​ച്ച​ത്. മൈ​സൂ​രു സി​റ്റി കോ​ർ​പ​റേ​ഷ​ൻ (എം.​സി.​സി) ഹ​ഞ്ച്യ-​സ​ത്ത​ഗ​ള്ളി പ്ര​ദേ​ശ​ത്തെ ഏ​ക​ദേ​ശം ഒ​മ്പ​തേ​ക്ക​ർ സ്ഥ​ല​ത്ത് 11 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് പ്ലാ​ന്‍റി​ന്‍റെ നി​ര്‍മാ​ണം. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സി ​ആ​ന്‍ഡ് ഡി ​മാ​ലി​ന്യ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പ്ര​ശ്ന​മാ​യി മാ​റി​യി​രു​ന്നു. ഔ​ട്ട​ര്‍ റി​ങ്ങ് റോ​ഡ്, ത​ടാ​ക​ങ്ങ​ള്‍, ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ള്‍ അ​ധി​കാ​രി​ക​ളു​ടെ മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ച് ആ​ളു​ക​ള്‍ ത​ള്ളി​യി​രു​ന്നു.

മൈ​സൂ​രു​വി​ൽ മാ​ത്രം 150 ട​ണ്ണി​ല​ധി​കം സി ​ആ​ന്‍ഡ് ഡി ​മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍, ഇ​ഷ്ടി​ക​ക​ൾ, കോ​ൺ​ക്രീ​റ്റ്, മ​ണ്ണ്, മ​ര​ക്ക​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ രാ​ത്രി ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ ട്ര​ക്കു​ക​ളി​ൽ ക​യ​റ്റി ജ​ന​വാ​സ​ര​ഹി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ത​ള്ളു​ക​യാ​യി​രു​ന്നു പ​തി​വ്. പ്ര​ശ്നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് എം.​സി.​സി​യു​ടെ​യും മൈ​സൂ​രു ന​ഗ​ര​വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ​യും (എം.​ഡി.​എ) യോ​ഗ​ങ്ങ​ളി​ൽ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ച​ര്‍ച്ച​ക​ള്‍ ന​ട​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ പു​തി​യ ഉ​ല്‍പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്ന നി​ര്‍ദേ​ശം എം.​സി.​സി മു​ന്നോ​ട്ട് വെ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്നാ​ണ് മാ​ലി​ന്യ​പ്ലാ​ന്‍റ് എ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്.

പു​തി​യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ദീ​ർ​ഘ​കാ​ല മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ന​ൽ​കും. അ​ടു​ത്ത വ​ർ​ഷം പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ൽ സി​വി​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ കെ​ട്ടി​ട നി​ർ​മാ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ച് ടൈ​ലു​ക​ൾ, ഇ​ഷ്ടി​ക​ക​ൾ, മ​റ്റ് നി​ർ​മാ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ വ​സ്തു​ക്ക​ളാ​ക്കി മാ​റ്റും. നി​ർ​മാ​ണ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തി​ന് പ​ക​രം ശേ​ഖ​രി​ച്ച് പു​ന​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് സം​രം​ഭ​ത്തി​ന്‍റെ ല​ക്ഷ്യം. മൈ​സൂ​രു ന​ഗ​ര​ത്തി​ല്‍ ശു​ചി​ത്വം നി​ല​നി​ർ​ത്തു​ക എ​ന്ന​തി​നൊ​പ്പം മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ വ​സ്തു​ക്ക​ള്‍ നി​ര്‍മി​ച്ചെ​ടു​ക്കാ​നും പ​ദ്ധ​തി സ​ഹാ​യി​ക്കും. പ്ലാ​ന്‍റ് നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യാ​ല്‍ നി​ർ​മാ​ണ മാ​ലി​ന്യ​ങ്ങ​ൾ ആ​രും എ​വി​ടെ​യും നി​ക്ഷേ​പി​ക്ക​രു​ത്. ശേ​ഖ​രി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ള്‍ പ്ലാ​ന്‍റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യും ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​മെ​ന്ന് എം.​സി.​സി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ മൃ​ത്യു​ഞ്ജ​യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionnewsSewage Plant
News Summary - C&D sewage plant construction begins
Next Story