സി.ബി.എസ്.ഇ സൗത്ത് സോൺ തൈക്വാൻഡോ: പെരുമ്പിലാവ് അൻസാറിന് നേട്ടം
text_fieldsബംഗളൂരുവിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ ടു തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ ടീം
ബംഗളൂരു: ബംഗളൂരുവിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ ടു തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിന് മികച്ച നേട്ടം. മൂന്ന് സ്വർണ മെഡൽ, രണ്ട് വെങ്കല മെഡൽ എന്നിവ അൻസാർ ടീം നേടി. ബംഗളൂരു ഉത്തരഹള്ളി ഹാപ്പിവാലി സ്കൂളിൽ ഡിസംബർ ഏഴു മുതൽ ഒമ്പതു വരെയാണ് മത്സരം നടന്നത്.
മുഹമ്മദ് നാഫിഅ്, മുഹമ്മദ് മർസൂഖ് അബ്ദുൽ മുസാവിർ, അബ്ദുൽ ബാസിത് എന്നിവരാണ് സ്വർണ മെഡൽ നേടിയത്. ഇവർ ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യ നേടി. സൽമാൻ, മുഹമ്മദ് അനസ് ഹാഷിം എന്നിവരാണ് വെങ്കലം നേടിയത്. കോച്ച് നിധിൻ സി. മോഹൻ, മാനേജർ കെ.എ. അബൂബക്കർ എന്നിവർ നേതൃത്വം നൽകി. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്കൂളുകളാണ് പങ്കെടുത്തത്.
മുഹമ്മദ് നാഫിഅ്