സി.ബി.എസ്.ഇ പരീക്ഷാഫലം: നൂറുമേനി കൊയ്ത് സ്കൂളുകൾ
text_fieldsജൂബിലി ഹൈസ്കൂൾ
ബംഗളൂരു: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരള സമാജം ദൂരവാണി നഗറിന് കീഴിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ നൂറു ശതമാനം വിജയം. 30 ഡിസ്റ്റിങ്ഷൻ, 28 ഫസ്റ്റ് ക്ലാസ്, 10 സെക്കൻഡ് ക്ലാസ്, 3 തേർഡ് ക്ലാസ് എന്നിങ്ങനെയാണ് നേട്ടം. 96 ശതമാനം മാർക്കോടെ എ.സി. മുരളീധരൻ-ആർ.കെ. രമ്യ ദമ്പതികളുടെ മകൾ ശ്രീയ മുരളീധരൻ സ്കൂളിൽ ഒന്നാമതെത്തി.
മധുസൂദൻ റോയ് -മിത റോയ് ദമ്പതികളുടെ മകൾ മൗബോനി റോയ് 94.6 ശതമാനം മാർക്കോടെ രണ്ടും ജെ. ചന്ദ്രശേഖർ- ബി. ബീരമ്മ ദമ്പതികളുടെ മകൾ സി. സമീക്ഷ 93 ശതമാനത്തോടെ മൂന്നും സ്ഥാനം നേടി. വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും പിന്നിൽ പ്രവർത്തിച്ച രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ എന്നിവരെ കേരള സമാജം ദൂരവാണി നഗർ ഭാരവാഹികൾ അഭിനന്ദിച്ചു.
ഓർക്കിഡ് സ്കൂൾ
ബംഗളൂരു: നഗരത്തിലെഓർക്കിഡ്സ് ദ ഇന്റർനാഷനൽ സ്കൂളുകൾ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ മികച്ച നേട്ടം കൊയ്തു. വിവിധ കാമ്പസുകളിൽനിന്ന് ബി.കെ. ഹൃത്വിക് കുശാൽ- 97.2 ശതമാനം (മൈസൂരു റോഡ്), എ. ആദിത്യ - 97 ശതമാനം (ജാലഹള്ളി), യഥാർഥ സർദ - 96.8 ശതമാനം (ജാലഹള്ളി), ബന്ദ പവൻ- 96.8 ശതമാനം (മൈസൂരു റോഡ്), ശ്രീഹാൻ ആചാര്യ- 96 ശതമാനം (മൈസൂരു റോഡ്), അമോഗ് മഡ്ഗി- 95.6 ശതമാനം (ജാലഹള്ളി), നബീഹ ഷെയ്ക്ക്- 95.6 ശതമാനം (ജാലഹള്ളി), ശ്രേയസ് - 95.6 ശതമാനം (സർജാപൂർ), ഐശ്വര്യ എൽ. നായർ - 95.6 ശതമാനം (സർജാപൂർ), ആർ. ആദിത്യ ശങ്കർ- 95.4 ശതമാനം (ജാലഹള്ളി) എന്നിവർ മികച്ച മാർക്ക് നേടി.
ശ്രീ അയ്യപ്പ സ്കൂൾ
ബംഗളൂരു: ശ്രീ അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ സ്കൂളിന് സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ നൂറുമേനി ജയം. പരീക്ഷയെഴുതിയ 157 പേരിൽ 79 പേർ ഡിസ്റ്റിങ്ഷനും 45 പേർ ഫസ്റ്റ് ക്ലാസും 37 പേർ സെക്കൻഡ് ക്ലാസും ആറുപേർ തേർഡ് ക്ലാസും നേടി. സ്കൂളിൽ ടി.എസ്. ശ്രേയ 98.6 ശതമാനത്തോടെ ഒന്നാമതായി. എൻ. ആകാശ് -95.2 ശതമാനം, തനുശ്രീ- 94.8 ശതമാനം എന്നീ വിദ്യാർഥികൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
കൈരളീ നിലയം സ്കൂൾ
ബംഗളൂരു: വിമാനപുര കൈരളി കലാസമിതിക്ക് കീഴിലെ കൈരളീ നിലയം സെൻട്രൽ സ്കൂൾ 13ാം തവണയും നൂറുശതമാനം ജയം നേടി. പരീക്ഷയെഴുതിയ 72 വിദ്യാർഥികളിൽ 42 പേർ ഡിസ്റ്റിങ്ഷനും 30 പേർ ഫസ്റ്റ് ക്ലാസും നേടി.
എം. ഭുവിക- 96 ശതമാനം, റെയ്മണ്ട് ലൂയിസ് ഡിസിൽവ- 95.4 ശതമാനം, യുക്ത മോഹന- 94 ശതമാനം, ടി. അക്ഷയ- 93 ശതമാനം, എസ്.ബി. തനുൽ- 93 ശതമാനം എന്നിവർ മികച്ച മാർക്ക് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

