തമിഴ്‌നാടിന് കാവേരി വെള്ളം; ഉത്തരവിനെതിരെ അപ്പീൽ നല്‍കും -കർണ്ണാടക മുഖ്യമന്ത്രി
text_fieldsഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍
ബംഗളൂരു: കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആർ.സി) തമിഴ്‌നാടിന് കാവേരി വെള്ളം നൽകാനുള്ള ഉത്തരവിനെതിരെ കാവേരി ജല മാനേജ്‌മെന്‍റ് അതോറിറ്റിക്ക് (സി.ഡബ്ല്യു.എം.എ) അപ്പീൽ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മന്ത്രി രാമലിംഗറെഡ്ഡി, അഡ്വക്കറ്റ് ജനറൽ, നിയമ വിദഗ്ധർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കും.
കമ്മിറ്റി മുമ്പ് രണ്ടുതവണ തമിഴ്‌നാടിന്‍റെ അഭ്യർഥന നിരസിച്ചിരുന്നു. ബംഗളൂരുവില്‍ എത്തിയ ശേഷം പ്രതിപക്ഷ നേതാക്കളുമായി വിഷയം ചർച്ച ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചർച്ച ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് കൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ടെലിഫോണിലൂടെ അദ്ദേഹവുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം നേരില്‍ കാണാന്‍ ഡി.കെ. ശിവകുമാര്‍. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യോട് അഭ്യർഥിച്ചിട്ടുണ്ട്.
യാത്രക്ക് ആവശ്യമായ ഹെലികോപ്ടർ സംവിധാനം ഒരുക്കുമെന്നും പറഞ്ഞിട്ടുണ്ട്. സ്ഥിതി അദ്ദേഹം നേരില്‍ കാണട്ടെയെന്നും ഡി.കെ. ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

