Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​വേ​രി ന​ദീ​ജ​ല...

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്കം: ജൂ​ലൈ 31 ന് ​മാ​ണ്ഡ്യ​യി​ൽ ബി.​ജെ.​പി പ്ര​തി​ഷേ​ധം

text_fields
bookmark_border
കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്കം: ജൂ​ലൈ 31 ന് ​മാ​ണ്ഡ്യ​യി​ൽ ബി.​ജെ.​പി പ്ര​തി​ഷേ​ധം
cancel

ബം​ഗ​ളൂ​രു: ത​മി​ഴ്‌​നാ​ടി​ന് കാ​വേ​രി ന​ദി​യി​ൽ നി​ന്ന് വെ​ള്ളം വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജൂ​ലൈ 31 ന് ​മാ​ണ്ഡ്യ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് ക​ർ​ണാ​ട​ക ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ബി. ​വൈ വി​ജ​യേ​ന്ദ്ര.

ജോ​സ​ഫ് വി​ജ​യി​നെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ കെ.​ആ​ർ.​എ​സ്. അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ത​മി​ഴ്‌​നാ​ടി​ന് വെ​ള്ളം തു​റ​ന്നു​വി​ട്ട​തെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​റി​ന്‍റെ നീ​ക്ക​ത്തെ അ​പ​ല​പി​ക്കു​ന്നു.

തീ​രു​മാ​നം കാ​വേ​രി ന​ദീ​ത​ട​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ദോ​ഷ​ക​ര​മാ​കും. സ​ർ​ക്കാ​ർ കാ​വേ​രി ജ​ല നി​യ​ന്ത്ര​ണ സ​മി​തി​യി​ൽ (സി.​ഡ​ബ്ല്യു.​ആ​ർ.​സി) പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​ക​യും മ​ഴ കു​റ​വാ​യ​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്ന് വി​ജ​യേ​ന്ദ്ര പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​ടെ ജീ​വി​തം വെ​ച്ച് ക​ളി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സി.​ഡ​ബ്ല്യു.​ആ​ർ.​സി​യി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു നി​ർ​ദ്ദേ​ശം ശി​വ​കു​മാ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലേ എ​ന്ന് വി​ജ​യേ​ന്ദ്ര ചോ​ദി​ച്ചു. മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​നാ​യി ഇ​ട​ക്കി​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ശി​വ​കു​മാ​ർ സി.​ഡ​ബ്ല്യു.​ആ​ർ.​സി​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​കാ​ന്‍ സാ​ധി​ക്കു​ന്നു സ​മ​ർ​ത്ഥ​നാ​യ അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cauvery water disputeProtestsBY VijayendraBJP
News Summary - കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്കം ജൂ​ലൈ 31 ന് ​മാ​ണ്ഡ്യ​യി​ൽ ബി.​ജെ.​പി പ്ര​തി​ഷേ​ധം
Next Story