Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജാ​തി അ​ധി​ക്ഷേ​പം; ...

ജാ​തി അ​ധി​ക്ഷേ​പം; ദ​ലി​ത് കു​ടും​ബ​ത്തിന്റെ ക്ഷേ​ത്ര​പ്ര​വേ​ശനം ത​ട​ഞ്ഞു

text_fields
bookmark_border
ജാ​തി അ​ധി​ക്ഷേ​പം;  ദ​ലി​ത് കു​ടും​ബ​ത്തിന്റെ   ക്ഷേ​ത്ര​പ്ര​വേ​ശനം ത​ട​ഞ്ഞു
cancel

ബം​ഗ​ളൂ​രു:​ തു​മ​കു​രു​വി​ൽ ദ​ലി​ത് കു​ടും​ബ​ത്തെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞ​താ​യി പ​രാ​തി.

തു​യ്യ​ല​ഹ​ള്ളി ഗ്രാ​മ​ത്തി​ലെ ടി.​രം​ഗ​രാ​മു സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ​ണ്ണ​ക്കും(65)​സം​ഘ​ത്തി​നും എ​തി​രെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ (അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ൽ) നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. രം​ഗ​രാ​മു​വും കു​ടും​ബ​വും മ​ല്ലൂ​ർ ഗ്രാ​മ​ത്തി​ലെ ശ്രീ ​രം​ഗ​നാ​ഥ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ൽ താ​ഴ്ന്ന ജാ​തി​ക്കാ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു.

കു​ടും​ബ​ത്തോ​ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​യെ തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി ഓം ​പ്ര​കാ​ശ് ഗൗ​ഡ​യും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetro
News Summary - Casteist abuse; Dalit family barred from entering temple
Next Story