ജാതി സർവേ 22 മുതൽ
text_fieldsബംഗളൂരു: സെപ്റ്റംബര് 22 മുതല് ഒക്ടോബര് ഏഴ് വരെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 2015ല് നടത്തിയ ജാതി സെന്സസിനെതിരെ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളിൽനിന്ന് എതിർപ്പുയർന്നിരുന്നു.
സർവേ സമ്പൂർണമല്ലെന്നും അശാസ്ത്രീയമായാണ് സംഘടിപ്പിച്ചതെന്നുമായിരുന്നു ആരോപണം. പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി -എസും നിലവിലെ ജാതി സെൻസസിനെ എതിർത്തിരുന്നു. ഇതോടെയാണ് സർക്കാർ പുതിയ സർവേക്ക് തീരുമാനിച്ചത്. നിലവിലെ സാമൂഹിക സ്ഥിതി അറിയുന്നതിനായി പുതിയ സർവേ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

