Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയുവാവും യുവതിയും...

യുവാവും യുവതിയും സഞ്ചരിച്ച കാർ തടഞ്ഞു; സദാചാര ഗൂണ്ടായിസത്തിനെതിരെ കേസ്

text_fields
bookmark_border
യുവാവും യുവതിയും സഞ്ചരിച്ച കാർ തടഞ്ഞു; സദാചാര ഗൂണ്ടായിസത്തിനെതിരെ കേസ്
cancel

മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കലിൽ വ്യത്യസ്ത മതക്കാരായ യുവാവും യുവതിയും സഞ്ചരിച്ച കാർ തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകർ തടഞ്ഞു. ഇതിനെതിരെ പൊലീസ് കേസെടുത്തത്തതിനെത്തുടർന്ന് സദാചാര ഗുണ്ടായിസം കാണിച്ചവരുടെ അനുകൂലികൾ പ്രതിഷേധിച്ചു.

ഭട്കൽ-സാഗർ റോഡിലാണ് സംഭവം അരങ്ങേറിയത്. യുവാവ് ഇതര മതത്തിലെ യുവതിയെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്നു എന്നാരോപിച്ച് കാറിലുണ്ടായിരുന്നവരെ സംഘം ചോദ്യം ചെയ്തു. തുടർന്ന് യുവതിയെ ഭട്കലിലുള്ള അവരുടെ വസതിയിലേക്ക് തിരിച്ചയച്ചു. യുവാവിനെ പൊലീസിന് കൈമാറി. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചതിനും ഈ സംഘത്തിന് എതിരെ പൊലീസ് കേസെടുത്തു. തുടർന്ന് നൂറുകണക്കിന് തീവ്ര ഹിന്ദുത്വ പ്രവർത്തകർ ഭട്കൽ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി പ്രതിഷേധ പ്രകടനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka policeMoral hooliganismmetro news
News Summary - case was filed against moral hooliganism
Next Story