പ്രകോപന പ്രസ്താവന; എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്
text_fieldsമംഗളൂരു: ഉഡുപ്പി കുഞ്ഞാലുവിലെ റോഡിൽ പശുവിന്റെ അറുത്തെടുത്ത തല കണ്ടെത്തിയ സംഭവത്തിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റിയാസ് കടമ്പുവിനെതിരെ ഉഡുപ്പി ടൗൺ പൊലീസ് സ്വമേധയാ കേസെടുത്തു.
ശനിയാഴ്ച ഉഡുപ്പിയിൽ നടന്ന പത്രസമ്മേളനത്തിൽ എസ്.ഡി.പി.ഐ നേതാവ് പറഞ്ഞത്, ഈ സംഭവം മറയാക്കി സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നാണ്.സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ വിദ്വേഷം വളർത്തുന്നതിനും കാരണമാകുന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകൾ കടമ്പു നടത്തിയെന്ന് ആരോപിച്ച പൊലീസ് പൊതു പ്രസ്താവന കലാപത്തിന് കാരണമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഇതേ വിഷയത്തിൽ പ്രകോപന പ്രസ്താവന നടത്തി എന്നതിന് വിശ്വഹിന്ദു പരിഷത് നേതാവ് ശരൺ പമ്പുവെല്ലിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

