കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം; ഇരിക്കൂർ സ്വദേശിനി പരാതി നൽകി
text_fieldsബംഗളൂരു: കണ്ണൂർ ഇരിക്കൂർ സ്വദേശിനിയായ അധ്യാപികയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം. മൈസൂരുവിൽ താമസിക്കുന്ന അധ്യാപികയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുണ്ടറ ബേബി എന്ന അക്കൗണ്ടിൽനിന്നാണ് സൈബർ ആക്രമണം നടന്നിരുന്നത്. കെ.സി. വേണുഗോപാലിന്റെ ഓഫിസ് വൃത്തങ്ങൾ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോൾ അധ്യാപികയുടെ നമ്പർ ഉപയോഗിച്ചാണ് അക്കൗണ്ട് സൃഷ്ടിച്ചത് എന്നു കണ്ടെത്തി. തുടർന്ന് ബന്ധപ്പെട്ടപ്പോഴാണ് അധ്യാപികയും ഇക്കാര്യമറിയുന്നത്. പത്തുവർഷം മുമ്പ് സഹോദരി വിദേശത്ത് പോകുമ്പോൾ അധ്യാപികക്ക് കൈമാറിയ ഫോൺ നമ്പറായിരുന്നു ഇത്.
വിവരമറിഞ്ഞ ഉടൻ അധ്യാപിക മൈസൂരു സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു. വ്യാജ ഐഡി നിയന്ത്രിക്കുന്നവരെ കണ്ടെത്തി പേജ് നീക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

