പഴകിയ ഭക്ഷണം വിളമ്പിയതിന് കേസെടുത്തു
text_fieldsബംഗളൂരു: ഐ.പി.എൽ മത്സരത്തിനിടെ പഴകിയ ഭക്ഷണം വിളമ്പിയെന്നാരോപിച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മേയ് 12ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡെൽഹി കാപിറ്റൽസും തമ്മിൽ നടന്ന കളിക്കിടെയാണ് സംഭവം.
ചൈതന്യ എന്നയാൾ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനും കാന്റീൻ മാനേജർക്കുമെതിരെ നൽകിയ പരാതിയിലാണ് നടപടി. സ്റ്റേഡിയത്തിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അവിടെ വെച്ചുതന്നെ ഭക്ഷ്യ വിഷബാധയുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

