കലാപ പ്രേരണ; വി.എച്ച്.പി നേതാവിനെതിരെ കേസ്
text_fieldsസുഹാസ് ഷെട്ടി
മംഗളൂരു: ഗുണ്ടാ സംഘത്തലവൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെതുടർന്ന് ഈമാസം രണ്ടിന് ദക്ഷിണ കന്നട ജില്ലയിൽ ബന്ദിന് ആഹ്വാനം ചെയ്ത് കലാപത്തിന് പ്രേരിപ്പിച്ചുവെന്നതിന് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നട -ഉഡുപ്പി മേഖല കൺവീനർ ശരൺ പമ്പുവെല്ലിനെതിരെ പൊലീസ് കേസെടുത്തു.
ഈ മാസം ഒന്നിന് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെത്തുടർന്ന് ശരണിന്റെ അനുയായികൾ വിവിധ പ്രദേശങ്ങളിൽ സർക്കാർ ബസുകൾക്ക് നേരെ കല്ലെറിഞ്ഞതായും ഇത് പൊതു അസ്വസ്ഥതക്കും പൊതു സ്വത്തിന് നാശനഷ്ടങ്ങൾക്കും കാരണമായതായും പൊലീസ് പറഞ്ഞു.
മേയ് ഒന്നിന് രാത്രി വൈകി പത്രസമ്മേളനത്തിലൂടെ ശരൺ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ബന്ദിൽ നടന്ന സംഭവങ്ങൾ നഗരത്തിലെ സാമുദായിക സംഘർഷത്തിന് കാരണമായെന്നും പൊതുസമാധാനം തകർന്നെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞു. മംഗളൂരു ഈസ്റ്റ് പൊലീസാണ് ശരണിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

