കടയുടമകളെ ഭീഷണിപ്പെടുത്തി പടക്കം വാങ്ങി; രണ്ടുപേർക്കെതിരെ കേസ്
text_fieldsമംഗളൂരു: ബജ്‌പെയിലെ കടയുടമകളെ ഭീഷണിപ്പെടുത്തി പടക്കം വാങ്ങിയ കേസിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. സൂറത്ത്കൽ മംഗൽപേട്ടിലെ ഫാസിൽ കൊലപാതകക്കേസിലെ പ്രതിയായ തെരുവുഗുണ്ട പ്രശാന്ത് എന്ന പച്ചു, കൂട്ടാളി അശ്വിത് എന്നിവർക്ക് എതിരെയാണ് കേസ്.
ബുധനാഴ്ച ഇരുവരും പടക്കക്കടകൾ സന്ദർശിച്ച് സൗജന്യമായി പടക്കങ്ങൾ നൽകാൻ കച്ചവടക്കാരെ നിർബന്ധിച്ചു. പേടിമൂലം മിക്ക കടയുടമകളും പൊലീസിനെ സമീപിച്ചില്ല. എന്നാൽ, ബജ്‌പെ പൊലീസ് വ്യാപാരികൾക്ക് സംരക്ഷണം ഉറപ്പുനൽകിയതിനെത്തുടർന്ന് വിൽപനക്കാരിൽ ഒരാളായ ദാമോദര വ്യാഴാഴ്ച രാത്രി ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗളൂരുവിൽ കൊല്ലപ്പെട്ട ഗുണ്ടാസംഘത്തലവൻ സുഹാസ് ഷെട്ടിയുടെ അടുത്ത അനുയായിയാണ് പ്രശാന്ത് എന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

