ഓടുന്ന ബസിൽനിന്നുവീണ് വിദ്യാർഥി മരിച്ച സംഭവം: വിദ്യാർഥികളുടെ പ്രതിഷേധം
text_fieldsവിദ്യാർഥികൾ നടത്തിയ പ്രതിഷേധം
മംഗളൂരു: കാർക്കള നിറ്റെയിൽ സ്വകാര്യ കോളജ് വിദ്യാർഥി ഓടുന്ന ബസിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ വെള്ളിയാഴ്ച വിദ്യാർഥികൾ പ്രതിഷേധിച്ചു. കാർക്കളയിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബി.എസ് സി രണ്ടാം വർഷ വിദ്യാർഥി എ. ജനിത് ഷെട്ടിയാണ് (19) വ്യാഴാഴ്ച മരിച്ചത്.
ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഗതാഗത അധികൃതരും പൊലീസും സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. ആവശ്യത്തിന് ബസുകൾ അനുവദിക്കാത്തതിനാൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നതായും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

