മൈസൂരുവിൽ വാഹനാപകടം; ചാവക്കാട് സ്വദേശി മരിച്ചു
text_fieldsബംഗളൂരു: മൈസൂരുവിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. മൈസൂരു മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി മുഹമ്മദ് അബിൻ ഫർഹാൻ ആണ് (22) മരിച്ചത്.
തൃശൂർ ചാവക്കാട് തിരുവത്ര അത്താണി ഏറച്ചം വീട്ടിൽ പാലപ്പെട്ടി യൂസുഫിന്റെയും റംഷീനയുടെയും മകനാണ്. ബുധനാഴ്ച പുലർച്ച സുഹൃത്തുക്കൾക്കൊപ്പം രണ്ട് ബൈക്കുകളിലായി എച്ച്.ഡി കോട്ടെ വഴി യാത്ര പുറപ്പെട്ടതായിരുന്നു. ബേഗൂരിലെത്തിയപ്പോൾ ഫർഹാൻ സഞ്ചരിച്ച ബൈക്കും ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫർഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൂടെ സഞ്ചരിച്ച കോഴിക്കോട് സ്വദേശി ഷിറാസിന് നിസ്സാര പരിക്കേറ്റു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

