അതിവേഗ പാതയിൽ കാർ മറിഞ്ഞ് മൂന്നുമരണം
text_fieldsബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ മദ്ദൂരിനടുത്ത് ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ മരിച്ചു. മൈസൂരുവിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. നീരജ്കുമാർ (50), ഭാര്യ സെൽവി കുമാർ (47), ഡ്രൈവർ നിരഞ്ജൻ കുമാർ (35) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കാറിൽ മുൻസീറ്റിലുണ്ടായിരുന്ന സാഗർ ശ്രീവാസ്തവയെ (20) പരിക്കുകളോടെ മാണ്ഡ്യ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് ട്രെയിനിങ് ആൻഡ് എംപ്ലോയ്മെന്റിൽ അഡീഷനൽ ഡയറക്ടറാണ് നീരജ്. പൊലീസ് മേൽനടപടി സ്വീകരിച്ചു. അതിവേഗപാതയിൽ അപകടങ്ങൾ സ്ഥിരമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

