കന്റോൺമെന്റിൽനിന്ന് മെട്രോ സ്റ്റേഷനിലേക്ക് മേൽപാലവും അടിപ്പാതയും
text_fieldsബംഗളൂരു: ബംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച് മേൽപാലവും അടിപ്പാതയും നിർമിക്കുന്നു. നഗരത്തിലെ ആദ്യ റെയിൽവേ സ്റ്റേഷനായ കന്റോൺമെന്റ് സ്റ്റേഷൻ 442 കോടിരൂപ ചെലവഴിച്ചാണ് പൊതു-സ്വകാര്യ പങ്കാളിത്തതോടെ ദക്ഷിണ പശ്ചിമ റെയിൽവേ നവീകരിക്കുന്നത്.
കല്ലേന അഗ്രഹാര-നാഗവാര മെട്രോ പാതയിൽ കന്റോൺമെന്റ് ഭൂഗർഭ സ്റ്റേഷന്റെ നിർമാണം ബാംബു ബസാറിൽ പുരോഗമിക്കുകയാണ്. മെട്രോ യാത്രക്കാർക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ 2000 വാഹനങ്ങൾക്ക് നിർത്തിയിടാൻ കഴിയുന്ന മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രമാണ് നിർമിക്കുന്നത്. 50,000 ചതുരശ്ര അടി വിസ്തീർണമുള്ള എ.സി ടെർമിനൽ, മലിനജല സംസ്കരണ പ്ലാന്റ്, മഴവെള്ള സംഭരണി, സൗരോർജ പ്ലാന്റ് എന്നിവ നിർമിക്കും. നിലവിലെ വീതികുറഞ്ഞ പ്രവേശന കവാടങ്ങൾക്ക് പുറമേ വസന്തനഗർ, മില്ലേഴ്സ് റോഡ് ഭാഗങ്ങളിൽനിന്ന് പുതിയ കവാടങ്ങൾ നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

