അരക്കോടിയുടെ കഞ്ചാവ് പിടികൂടി; ഒഡിഷ യുവാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
മംഗളൂരു: പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 53.03 ലക്ഷം രൂപ വിലമതിക്കുന്ന 100 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒഡിഷയിൽനിന്നുള്ള കഞ്ചാവ് വിതരണക്കാരൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചാവ് എത്തിക്കാനുള്ള പണവും വാഹനങ്ങളും സംഘടിപ്പിച്ചതിന് ബെൽത്തങ്ങാടി ചാർമാഡി നിവാസിയായ ഡി.കെ. മുഹമ്മദ് ഫയാസ് (27), ബെൽത്തങ്ങാടി കക്കിഞ്ചെ നിവാസിയായ കെ. നസീർ (42), കഞ്ചാവ് എത്തിച്ചു നൽകിയ പ്രധാന വിതരണക്കാരനായ ഒഡിഷ സ്വദേശി ദീപക് പത്ര (37) എന്നിവരാണ് അറസ്റ്റിലായത്.
പുത്തൂർ ഡിവൈ.എസ്.പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് പോയാണ് ദീപക് പത്രയെ പിടികൂടിയത്. പുത്തൂർ റൂറൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ഗുണപാല ജെ, ഉദ്യോഗസ്ഥരായ ദേവരാജ്, ഹർഷിത്ത്, പ്രശാന്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

