Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവീ​ട്ടി​ൽ ക​ഞ്ചാ​വ്...

വീ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി; മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വീ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി; മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

വീ​ടി​ന​ക​ത്ത്​ ക​ഞ്ചാ​വു​ചെ​ടി വ​ള​ർ​ത്തി​യ നി​ല​യി​ൽ

മം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ ന​ഗ​ര​ത്തി​ൽ കു​റു​പു​ര​യി​ൽ സു​ബ്ബ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് ക​ഞ്ചാ​വ് കൃ​ഷി​യും വി​ൽ​പ​ന​യും ന​ട​ത്തി​വ​ന്ന മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി സ്വ​ദേ​ശി കെ. ​വി​നോ​ദ് കു​മാ​ർ (27), ത​മി​ഴ്നാ​ട്ടു​കാ​രാ​യ കൃ​ഷ്ണ​ഗി​രി​യി​ലെ വി​ഘി​ന​രാ​ജ് (28), ധ​ർ​മ​പു​രി​യി​ലെ പാ​ണ്ടി​ദൊ​രൈ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 227 ഗ്രാം ​ഉ​ണ​ങ്ങി​യ ക​ഞ്ചാ​വ്,1.5 കി​ലോ​ഗ്രാം പ​ച്ചി​ല ക​ഞ്ചാ​വ്, 10 ഗ്രാം ​ച​ര​സ്, ക​ഞ്ചാ​വ് വി​ത്തു​ക​ൾ, ആ​റ് ടേ​ബ്ൾ​ഫാ​നു​ക​ൾ, ര​ണ്ട് സ്റ്റെ​ബ്ലൈ​സ​റു​ക​ൾ, മൂ​ന്ന് എ​ൽ.​ഇ.​ഡി ട്യൂ​ബ് ലൈ​റ്റു​ക​ൾ, ഹു​ക പൈ​പ്പു​ക​ൾ, പു​ക​പാ​ത്ര​ങ്ങ​ൾ, 19,000 രൂ​പ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​വ​രും വീ​ടി​ന​ക​ത്ത് ക​ഞ്ചാ​വ് കൃ​ഷി ചെ​യ്യു​ന്ന രീ​തി പ​രീ​ക്ഷി​ച്ച​തെ​ന്ന് ഷി​വ​മൊ​ഗ്ഗ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ജി.​കെ. മി​ഥു​ൻ കു​മാ​ർ പ​റ​ഞ്ഞു.

ഓ​ൺ​ലൈ​നാ​യി ക​ഞ്ചാ​വ് വി​ത്തു​ക​ൾ വാ​ങ്ങി വീ​ടി​ന്റെ ഒ​രു മു​റി​യി​ൽ ടെ​ന്റ് കെ​ട്ടി ഹൈ​ടെ​ക് രീ​തി​യി​ൽ കൃ​ത്രി​മ സൂ​ര്യ​പ്ര​കാ​ശം കൊ​ണ്ടു​വ​ന്ന് ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ച് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. കൃ​ത്രി​മ വാ​യു​വി​നാ​യി ആ​റി​ല​ധി​കം ഫാ​നു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. മൂ​ന്ന​ര മാ​സ​മാ​യി ഇ​വ​ർ വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തു​ക​യും സ​ഹ​പാ​ഠി​ക​ൾ വ​ഴി പു​റ​ത്ത് വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്തു​വ​രു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. കൃ​ഷി​ക്കും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നു​മു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​വ​യെ​ല്ലാം. ശി​വ​മൊ​ഗ്ഗ​യി​ൽ ഇ​ത് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ഇ​ട​ക്ക് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും വേ​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical studentsCannabis cultivationarrested
News Summary - Cannabis cultivation at home; Medical students arrested including Malayali
Next Story