ബി.ബി.എം.പി പാർക്കിൽ പ്രവേശനം തടഞ്ഞാൽ പരാതിപ്പെടാം
text_fieldsബംഗളൂരു: ബി.ബി.എം.പിക്ക് കീഴിലെ പൊതു പാർക്കുകളിൽ പ്രവർത്തന സമയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടാൽ ജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ബി.ബി.എം.പി നിർദേശം പുറപ്പെടുവിച്ചു. 2024 ജൂണിൽ, നഗരത്തിലുടനീളമുള്ള എല്ലാ പാർക്കുകളുടെയും സമയം പരിഷ്കരിച്ചിരുന്നു. ദിവസവും രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ ബി.ബി.എം.പി പാർക്കുകൾ തുറന്നിരിക്കണമെന്നായിരുന്നു ഉത്തരവ്.
പൊതുജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് സമയപരിഷ്കാരം. അതേസമയം, ചില പാർക്കുകൾ പഴയ സമയപ്രകാരം സന്ദർശകരുടെ പ്രവേശനം നിയന്ത്രിക്കുന്നത് തുടരുന്നതായി പരാതികൾ ലഭിച്ചതായി ബി.ബി.എം.പി ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ അഞ്ചു മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ സന്ദർശനം നിയന്ത്രിക്കപ്പെട്ടാൽ, ഫോട്ടോ തെളിവുകൾ സഹിതം പരാതികൾ സമർപ്പിക്കാം. 1533 എന്ന നമ്പറിൽ ഹെൽപ് ലൈനിൽ വിളിച്ചോ, 94806 85700 എന്ന നമ്പറിലേക്ക് വാട്സ്ആപ് വഴി സന്ദേശമയച്ചോ, സഹായ 2.0 മൊബൈൽ ആപ് ഉപയോഗിച്ചോ, comm@bbmp.gov.in അല്ലെങ്കിൽ scfeccm2024@gmail.com എന്ന വിലാസത്തിൽ ഫോട്ടോ തെളിവുകൾ സഹിതം ഇ-മെയിൽ അയച്ചോ പരാതികൾ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

