Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹൈ​ക​മാ​ൻ​ഡ്...

ഹൈ​ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​കാം -​പ്രി​യ​ങ്ക് ഖാ​ർ​ഗെ

text_fields
bookmark_border
priyank kharge 78987a
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ക​ർ​ണാ​ട​ക​യി​ലെ മു​ഖ്യ​മ​ന്ത്രി​പ​ദം ഏ​റ്റെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന ഐ.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ. ഗ്രാ​മ​വി​ക​സ​ന-​പ​ഞ്ചാ​യ​ത്തീ​രാ​ജ് വ​കു​പ്പി​ന്റെ വി​വ​ധ പ്ര​വൃ​ത്തി​ക​ളു​ടെ വി​ല​യി​രു​ത്ത​ലി​ന് മൈ​സൂ​രു​വി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​യാ​കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ മ​റു​പ​ടി.

മു​ഖ്യ​മ​ന്ത്രി​യാ​കാ​മോ​യെ​ന്ന് ഹൈ​ക​മാ​ൻ​ഡ് ചോ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ൻ സ​മ്മ​തം മൂ​ളു​മെ​ന്ന് പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ മ​ക​നാ​ണ് ​പ്രി​യ​ങ്ക് ഖാ​ർ​ഗെ. നേ​ര​ത്തേ ബി.​ജെ.​പി​ക്കെ​തി​രെ പ്രി​യ​ങ്ക് ഖാ​ർ​ഗെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ അ​മി​ത് ഷാ​യി​ൽ​നി​ന്ന് സം​സ്ഥാ​ന ബി.​ജെ.​പി നേ​താ​ക്ക​ൾ 1000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ ആ​രോ​പ​ണം.

കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രെ ബി.​ജെ.​പി സ​മീ​പി​ച്ചു​വെ​ന്നും ഓ​രോ​രു​ത്ത​ർ​ക്കും 50 കോ​ടി രൂ​പ​യും മ​ന്ത്രി​സ്ഥാ​ന​വും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് അ​ടു​ത്തി​ടെ പാ​ർ​ട്ടി എം.​എ​ൽ.​എ ര​വി​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, താ​ൻ അ​ഞ്ചു വ​ർ​ഷ​വും അ​ധി​കാ​ര​ത്തി​ൽ തു​ട​രു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CommandChief MinisterPriyank Kharge
News Summary - Can become Chief Minister if High Command requires it - Priyank Kharge
Next Story