ഹലാൽ ഉൽപന്നങ്ങൾക്കെതിരെ കാമ്പയിനുമായി ഹിന്ദുത്വസംഘടനകൾ
text_fieldsബംഗളൂരു: ദീപാവലി ആഘോഷം അടുത്തിരിക്കെ വിദ്വേഷ കാമ്പയിനുമായി വീണ്ടും തീവ്ര ഹിന്ദുത്വ സംഘടനകൾ. ഹലാൽ ഉൽപന്നവിരുദ്ധ കാമ്പയിനുമായി രംഗത്തുവന്ന ഹിന്ദുത്വ സംഘടന പ്രവർത്തകർ ബഹുരാഷ്ട്ര കമ്പനികളുടെ ഭക്ഷ്യ ഔട്ട്ലറ്റുകൾക്കു മുന്നിൽ ധർണ നടത്തി.
അമുസ്ലിംകൾക്ക് ഹലാൽ സർട്ടിഫൈഡ് ഇറച്ചി ഉൽപന്നങ്ങൾ വിൽക്കരുതെന്നാവശ്യപ്പെട്ടാണ് കെ.എഫ്.സി, മക്ഡൊണാൾഡ് കമ്പനികൾക്കുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കെ.എഫ്.സി, മക്ഡൊണാൾഡ് കമ്പനികളുടെ മാനേജ്മെന്റിന് ഇതുസംബന്ധിച്ച് കത്ത് നൽകിയതായും കർണാടകയിലെ മിക്ക ജില്ലകളിലും കാമ്പയിൻ ആരംഭിച്ചതായും ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ പറഞ്ഞു. കർണാടകക്കുപുറമെ, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഹലാൽ വിരുദ്ധ കാമ്പയിൻ നടത്തും. ശ്രീരാമസേനയും കാമ്പയിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് മോഹൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

