സയന്‍സ് ഗാലറിയില്‍ ‘കലോറി- ദ ബ്രേക്ക് ഡൗൺ’ എക്സിബിഷന് ആരംഭിച്ചു
text_fieldsഹെബ്ബാളിലെ സയന്‍സ് ഗാലറിയില്‍ നടക്കുന്ന ‘കലോറി ദി ബ്രേക്ക് ഡൗൺ’ എക്സിബിഷന്
ബംഗളൂരു: ഹെബ്ബാളിലെ സയന്‍സ് ഗാലറിയില്‍ ‘കലോറി ദി ബ്രേക്ക് ഡൗൺ’ എക്സിബിഷന് ആരംഭിച്ചു. കർണാടക ഇലക്ട്രോണിക്സ്, ഐ.ടി-ബി.ടി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. എക് രൂപ് കൗർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ബയോകോൺ സ്ഥാപകയും സയൻസ് ഗാലറി ബോർഡ് അംഗവുമായ ഡോ. കിരൺ മജുംദാർ ഷാ, ഗേറ്റ്സ് ഫൗണ്ടേഷന്റെ ദക്ഷിണ, ദക്ഷിണ കിഴക്കൻ ഏഷ്യ ഡയറക്ടർ ഹരി മേനോൻ, സയൻസ് ഗാലറി സ്ഥാപക ഡയറക്ടർ ഡോ. ജഹ്നവി ഫാൽക്കി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഭക്ഷണവുമായി ബന്ധപ്പെട്ട ശാസ്ത്രം, സംസ്കാരം, രാഷ്ട്രീയം എന്നിവയെകക്കുറിച്ചും നാം കഴിക്കുന്ന ഭക്ഷണവുമായുള്ള മനുഷ്യരാശിയുടെ സങ്കീർണമായ ബന്ധവും ശാസ്ത്രകുതുകികൾക്കായി അവതരിപ്പിക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. പ്രദർശനം 2026 ജൂലൈവരെ തുടരും. എക്സിബിഷന്റെ ഭാഗമായി വാരാന്ത്യത്തില്‍ വിവിധ പരിപാടികള്‍ നടക്കും.
പ്രദർശനത്തിന് പുറമെ, ശിൽപശാല, പ്രഭാഷണങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനം, നിരൂപണങ്ങള്‍ എന്നിവയുമുണ്ടാകും. ശാസ്ത്രം, സംസ്കാരം, കല, സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുൻനിര സ്ഥാപനമാണ് സയൻസ് ഗാലറി ബംഗളൂരു. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

