മസ്ജിദ് മുറ്റത്ത് ജയ് ശ്രീറാം വിളി; ഒരാൾ അറസ്റ്റിൽ
text_fieldsകഡബ മസ്ജിദിലെ
സി.സി.ടി.വിയിൽ പതിഞ്ഞ
യുവാക്കളുടെ ദൃശ്യം
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ മർദല ബദ്രിയ ജുമാമസ്ജിദ് മുറ്റത്ത് ബൈക്കിൽ എത്തിയ രണ്ടു യുവാക്കൾ ജയ് ശ്രീറാം വിളിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. പള്ളി ഇമാം ഉണർന്നതോടെ ആക്രമികൾ സ്ഥലംവിട്ടു. പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളെ തിങ്കളാഴ്ച വൈകീട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബിനിനെലെ സൂഡ്ലുവിലെ കെ. കീർത്തനാണ് (25) അറസ്റ്റിലായത്.
കൂട്ടാളി കൈക്കമ്പ നട്തോടയി ലെ സചിനെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. കഡബ പൊലീസ് സബ് ഇൻസ്പെക്ടർ അഭിനന്ദൻ, ഉപ്പിനങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

