വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരുടെ കഫേ
text_fieldsവിമാനത്താവളത്തിലെ മിറ്റി കഫേകളിലെ ഭിന്നശേഷിക്കാരായ ജീവനക്കാർ
ബംഗളൂരു: പ്രതിസന്ധിയിൽ തളരാത്ത ഭിന്നശേഷിക്കാരുടെ കൈപിടിച്ച് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ ഭിന്നശേഷിക്കാർ നടത്തുന്ന രണ്ട് കോഫി കഫേകളാണ് കഴിഞ്ഞ ദിവസം തുറന്നിരിക്കുന്നത്.
ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചാണിത്. ഇത്തരക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'മിറ്റി കഫേ'യുടെ നേതൃത്വത്തിലാണിത്. ബ്രെയിൽ ലിപിയിലുള്ള ബോർഡുകൾ, പ്ലക്കാർഡുകൾ, ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ തുടങ്ങിയവ കഫേകളിലുണ്ട്.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കും. രാജ്യത്താകമാനം 25 കഫേകളാണ് മിറ്റി കഫേയുടെ നേതൃത്വത്തിൽ നടത്തുന്നത്. ജീവനക്കാരെല്ലാം ഭിന്നശേഷിക്കാരാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

